പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം സ്ഥാനമൊഴിഞ്ഞു; പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

സുപ്രധാനമായ ഉത്തരവാദിത്തം തന്നെയേൽപിച്ച പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിനും ബാബർ അസം നന്ദി അറിയിച്ചു
പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം സ്ഥാനമൊഴിഞ്ഞു; പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
Updated on

ലഹോർ: ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായതിനെ തുടർന്ന് ബാബർ അസം പാകിസ്ഥാൻ നായക സ്ഥാനം ഒഴിഞ്ഞു. മൂന്ന് ഫോർമാറ്റുകളിലെയും നായക സ്ഥാനം ഒഴിയുന്നുവെന്ന് താരം തന്നെയാണ് അറിയിച്ചത്.

തീരുമാനം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇതാണ് ശരിയായ സമയമെന്നും പുതിയ ക്യാപ്റ്റനും ടീമിനും എൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബർ അസം പ്രതികരിച്ചു. സുപ്രധാനമായ ഉത്തരവാദിത്തം തന്നെയേൽപിച്ച പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിനും ബാബർ അസം നന്ദി അറിയിച്ചു.

"എല്ലാ ഫോർമാറ്റുകളിലും പാകിസ്താൻ ടീമിൻ്റെ നാകയ സ്ഥാനം ഞാൻ ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. പക്ഷേ ഇതാണ് ശരായായ സമയം, മൂന്ന് ഫോർമാറ്റിലും ഒരു കളിക്കാരനായി ഞാൻ ടീമിലുണ്ടാകും. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. സുപ്രധാനമായ ഉത്തരവാദിത്തം എന്നെയേൽപിച്ച പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന് എൻ്റെ നന്ദി അറിയിക്കുന്നു."- ബാബർ അസം പറഞ്ഞു.

ലോകപ്പിലെ ഒമ്പത് മത്സരങ്ങളിൽ നാല് വിജയവും അഞ്ച് തോൽവിയുമായി പാകിസ്ഥാൻ സെമി കാണാതെ പുറത്താവുകയായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് ബാബർ അസമിന് 320 റൺസ് മാത്രമാണ് നിന്ന് നേടാനായത്.

ഇതിനിടെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചിരിക്കുകാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടി20 ടീമിനെ പേസര്‍ ഷഹീന്‍ അഫ്രീദിയും ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ്, ഏകദിന ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല

Trending

No stories found.

Latest News

No stories found.