റഫറിക്കെതിരേ സാവി

മത്സര ശേഷം നിങ്ങളൊരു ദുരന്തമാണെന്ന് റഫറി ഇസ്ത്വാന്‍ കൊവാച്ചിനോട് സാവി പറഞ്ഞു
റഫറിക്കെതിരേ സാവി
Updated on

ബാഴ്സലോണ: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജിയോടേറ്റ തോല്‍വിക്കു പിന്നാലെ റഫറിക്കെതിരേ തിരിഞ്ഞ് ബാഴ്സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. തനിക്കും അരോഹോയ്ക്കും ചുവപ്പ്കാര്‍ഡ് നല്‍കിയ റഫറിയുടെ നടപടിയാണ് സാവിയെ പ്രകോപിതനാക്കിയത്. മത്സര ശേഷം നിങ്ങളൊരു ദുരന്തമാണെന്ന് റഫറി ഇസ്ത്വാന്‍ കൊവാച്ചിനോട് സാവി പറഞ്ഞു.

റഫറിയോട് കയര്‍ത്തതിന് സാവിക്കും ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു. 12-ാം മിനിറ്റില്‍ തന്നെ ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത് അഗ്രഗേറ്റ് സ്‌കോര്‍ 4-2ല്‍ എത്തിച്ച് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്സയെ 29-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റൊണാള്‍ഡ് അരോഹോയ്ക്ക് ലഭിച്ച ചുവപ്പു കാര്‍ഡാണ് തകര്‍ത്തുകളഞ്ഞതെന്നാണ് സാവിയുടെ വാദദം. 10 പേരായി ചുരുങ്ങിപ്പോയ ബാഴ്സയ്ക്കുമേല്‍ പിന്നീട് പിഎസ്ജി ആധിപത്യം നേടി. ഒരു സീസണിലെ കഠിനാധ്വാനം മുഴുവന്‍ റഫറിയുടെ ഒരു തീരുമാനത്തില്‍ ഇല്ലാതായെന്നും സാവി കുറ്റപ്പെടുത്തി.

എന്നാല്‍, അരോഹോ ചുവപ്പുകാര്‍ഡിന് അര്‍ഹനായിരുന്നുവെന്ന് വീഡിയോ റീ പ്ലേകളില്‍ വ്യക്തമാണ്. അരോഹോയുടെ ചുവപ്പുകാര്‍ഡായിരുന്നു കളിയിലെ വഴിത്തിരിവ്. 29-ാം മിനിറ്റില്‍ പിഎസ്ജി താരം ബ്രാഡ്ലി ബാര്‍കോളയ്ക്കെതിരായ ഫൗളിനായിരുന്നു റൊമാനിയന്‍ റഫറി ഇസ്ത്വാന്‍ കൊവാച്ച് അരോഹോയ്ക്ക് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കിയത്. ഇതോടെ കളിയുടെ ഗതി പിഎസ്ജിക്ക് അനുകൂലമായി.അരോഹോയെ പുറത്താക്കാനുള്ള റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അത് കളിയെ തന്നെ ഇല്ലാതാക്കിയെന്നും സാവി കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.