Battery.AI to sponsor Kerala Blasters FC in ISL
കേരള ബ്ലാസ്റ്റേഴ്‌സിനെ സ്പോൺസർ ചെയ്യാൻ ബാറ്ററി.എഐ

കേരള ബ്ലാസ്റ്റേഴ്‌സിനെ സ്പോൺസർ ചെയ്യാൻ ബാറ്ററി.എഐ

ബാറ്ററി.എഐയുടെ വഴി ആരാധകർക്ക് കൂടുതൽ അനുഭവങ്ങളും ക്ലബ്ബിനെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ലഭ്യമാക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റ്.
Published on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ അടുത്ത സീസണിൽ ബാറ്ററി.എഐ പ്രസന്‍റിങ് സ്പോൺസർമാരാകും. ബാറ്ററി.എഐ യുടെ ഗെയിം ടെക് പ്ലാറ്റ്‌ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായുള്ള സഹകരണത്തിലൂടെ മഹത്തായ അനുഭവമാണ് ലഭ്യമായതെന്ന് ബാറ്ററി.എഐ ടീം.

ബാറ്ററി.എഐ രാജ്യത്തുടനീളമുള സ്പോർട്സ് പ്രേമികൾക്കായി പുതിയ ഫാന്‍റിസി, സ്പോർട്ട് ന്യൂസ് പ്ലാറ്റ്‌ഫോമിലൂടെ നവീനാനുഭവം സമ്മാനിക്കുന്നു.

ബാറ്ററി.എഐയുടെ വഴി ആരാധകർക്ക് കൂടുതൽ അനുഭവങ്ങളും ക്ലബ്ബിനെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ലഭ്യമാക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റ്. മികച്ച പങ്കാളികളെയാണ് ലഭിച്ചതെന്നും ബാറ്ററി.എഐയുടെ പങ്കാളിത്തത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതായും പുതിയ സീസണിലേക്ക് പ്രതീക്ഷയോടെ നോക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറഞ്ഞു.