മുംബൈ: ജൂലൈയിൽ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 15 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് അടക്കമുള്ള ലോകകപ്പ് ടീമിലെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി പകരം യുവ ടീമിനെയാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തിനയക്കുക. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് ബാറ്റിംഗ് നിരയിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് അവസരം ലഭിച്ചില്ല പകരം ധ്രുവ് ജുറേൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കും വിശ്രമം അനുവദിച്ച് വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ് എന്നിവർ പ്രധാന സ്പിന്നർമാരായി ടീമിൽ ഇടംപിടിച്ചു. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ എന്നിവരാണ് സിംബാവേ പര്യടനത്തിനുള്ള യുവ പേസ് നിര.
ആദ്യ മത്സരം ജൂലൈ ആറിനും, രണ്ടാം മത്സരം ജൂലൈ ഏഴിനും, മൂന്നാം മത്സരം ജൂലൈ പത്തിനും, നാലാം മത്സരം 13നും, അവസാന ടി20 14നുമാണ് നടക്കുക. വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ സംഘത്തോടൊപ്പം സിംബാബ്‍വെയിലേക്ക് തിരിക്കും.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമദ്, മുകേഷ് കുമാര്‍, കുമാര്‍ ദേശ്പാണ്ഡെ.