ടെസ്റ്റ് ക്രിക്കറ്റ് വളര്‍ത്താൻ താരങ്ങളുടെ പ്രതിഫലം വർധിപ്പിക്കുന്നു

നിലവില്‍ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് ഓരോ കളിക്കാരനും ബിസിസിഐ നല്‍കിവരുന്നത്. ഏകദിനത്തിന് ആറ് ലക്ഷവും ടി20 മത്സരത്തിന് മൂന്ന് ലക്ഷവും നല്‍കുന്നു.
Indian Test cricket team
Indian Test cricket teamRepresentative image
Updated on

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിനെ ജയപ്രിയമാക്കാനും കളിക്കാരില്‍ താത്പര്യം വര്‍ധിപ്പിക്കാനും പദ്ധതയുമായി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള മാച്ച് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടാണ് ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനിറങ്ങുന്നത്.

കളിക്കാരില്‍ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താത്പര്യം കുറഞ്ഞുവരികയും ഐപിഎലിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നുവെന്ന സാഹചര്യവും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്. എന്നാല്‍, എത്ര തുകയാകും നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

നിലവില്‍ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് ഓരോ കളിക്കാരനും ബിസിസിഐ നല്‍കിവരുന്നത്. ഏകദിനത്തിന് ആറ് ലക്ഷവും ടി20 മത്സരത്തിന് മൂന്ന് ലക്ഷവും നല്‍കുന്നു.

വര്‍ഷത്തിലെ എല്ലാ ടെസ്റ്റ് പരമ്പരകളിലും കളിക്കുന്ന താരങ്ങള്‍ക്ക് പ്രതിഫലത്തിനു പുറമേ, ബോണസും നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ ഐപിഎല്‍. സീസണ്‍ അവസാനിച്ചതിനു ശേഷമായിരിക്കും പുതുക്കിയ പ്രതിഫലവും ബോണസും നല്‍കുക.

കളിക്കാര്‍ റെഡ്ബോള്‍ ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണിതെന്നാണ് ബിസിസിഐ അധികൃതര്‍ അറിയിക്കുന്നത്. പുതിയ നീക്കം ക്രിക്കറ്റിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Trending

No stories found.

Latest News

No stories found.