ബുമ്ര ക്യാപ്റ്റൻസി ചോദിച്ചുവാങ്ങിയത്

അയർലൻഡ് പര്യടനത്തിൽ ടീമിനെ നയിക്കാൻ ആദ്യം പരിഗണിച്ചത് ഋതുരാജ് ഗെയ്ക്ക്‌വാദിനെ
ജസ്പ്രീത് ബുമ്ര
ജസ്പ്രീത് ബുമ്രFile
Updated on

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ അനിശ്ചിതമായ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് പേസ് ബൗളർ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത് ഇന്ത്യൻ ക്യാപ്റ്റനായാണ്.

അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലാണ് ബുമ്ര ഇന്ത്യയെ നയിക്കുക. വരാനിരിക്കുന്ന ഏഷ്യ കപ്പും ലോകകപ്പും കണക്കിലെടുത്ത് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഏഷ്യൻ ഗെയിംസിൽ കളിക്കാൻ താരങ്ങളെയാണ് ടീമിൽ കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ബുമ്രയുടെ അധ്വാനഭാരം കുറയ്ക്കാൻ ഏഷ്യൻ ഗെയിംസിൽ ടീമിനെ നയിക്കാൻ പോകുന്ന ഋതുരാജ് ഗെയ്ക്ക്‌വാദിനെ അയർലൻഡ് പര്യടനത്തിലും ക്യാപ്റ്റനായി നിയോഗിക്കാനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ ആദ്യ ആലോചനം. എന്നാൽ, ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ബുമ്ര നേരിട്ട് സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് മത്സരത്തിൽ ബുമ്ര ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഇതെത്തുടർന്ന് ഗെയ്ക്ക്‌വാദിനെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയോഗിച്ചിട്ടുണ്ട്. ബുമ്രയ്ക്കു പുറമേ, പരിക്കിൽനിന്നു മുക്തനായ ഫാസ്റ്റ് ബൗളർ പ്രസിദ്ധ കൃഷ്ണയും ടീമിൽ തിരിച്ചെത്തി. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ടീമിൽ ഉൾപ്പെട്ട മലയാളി താരം സഞ്ജു സാംസൺ അയർലൻഡ് പര്യടനത്തിനുള്ള ടീമിൽ ഇടം നിലനിർത്തിയപ്പോൾ, രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയും ടീമിലുണ്ട്. ജിതേഷിനെ കൂടാതെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽനിന്ന് റിങ്കു സിങ്, ശിവം ദുബെ തുടങ്ങിയവരെയും അയർലൻഡ് പര്യടനത്തിന് അയയ്ക്കും.

ടീം:

ജസ്പ്രീത് ബുമ്ര (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്‌ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ.

Trending

No stories found.

Latest News

No stories found.