ദുബായ്: 2025ല്‍ നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ ആതിഥേയത്വത്തില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ സ്വമേധയാ വേദിയാകുന്നതില്‍നിന്ന് പിന്മാറുന്നത്.
എന്നാല്‍, ഏഷ്യാ കപ്പ് നടന്നതുപോലെ ഹൈബ്രിഡ് മോഡല്‍ (ഇന്ത്യയുടേതൊഴികേ) മത്സരക്രമവും പരിശോധിക്കുന്നുണ്ട്. ഏഷ്യാ കപ്പ് ഇത്തരത്തില്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടന്നത്. ഇവിടെ ശ്രീലങ്കയ്ക്ക് പകരം ദുബായിയെയാണ് പരിഗണിക്കുന്നത്. ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്.