ആഷസ്: ആർക്കും നേട്ടമില്ലാതെ ആദ്യ ദിവസം, വോക്ക്സിന് 4 വിക്കറ്റ്

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിലാണ്
ഇംഗ്ലിഷ് പേസ് ബൗളർ ക്രിസ് വോക്ക്സിന്‍റെ വിക്കറ്റ് ആഘോഷം.
ഇംഗ്ലിഷ് പേസ് ബൗളർ ക്രിസ് വോക്ക്സിന്‍റെ വിക്കറ്റ് ആഘോഷം.
Updated on

ഓൾഡ് ട്രാഫഡ്: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസം വലിയ നേട്ടങ്ങളും കോട്ടങ്ങളുമില്ലാതെ ഇംഗ്ലണ്ടും ഓസ്ട്രേലിയയും അവസാനിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിലാണ്.

ഓപ്പണർ ഉസ്മാൻ ഖവാജ (3) ഒഴികെ എല്ലാവരും രണ്ടക്ക സ്കോർ നേടിയ ഓസ്ട്രേലിയൻ ഇന്നിങ്സിൽ മാർനസ് ലബുഷെയ്നും (51) മിച്ചൽ മാർഷിനും (51) മാത്രമാണ് അർധ സെഞ്ചുറി കടക്കാൻ സാധിച്ചത്. ട്രാവിസ് ഹെഡ് (48), സ്റ്റീവ് സ്മിത്ത് (41) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.

52 റൺസിനു നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്ക്സാണ് ഇംഗ്ലിഷ് ബൗളർമാരിൽ മികവ് പുലർത്തിയത്. സ്റ്റ്യുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, മാർക്ക് വുഡിനും ഏക സ്പിന്നറായ മൊയീൻ അലിക്കും ഓരോ വിക്കറ്റ്.

പരമ്പരയിൽ ഓസ്ട്രേലിയ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുകയാണ്. ഈ ടെസ്റ്റിൽ ജയിച്ചാൽ ഓസ്ട്രേലിയയ്ക്ക് ഒരു ടെസ്റ്റ് ബാക്കി നിൽക്കെ തന്നെ പരമ്പര ഉറപ്പിക്കാം.

Trending

No stories found.

Latest News

No stories found.