ഗോഹട്ടി: ഡ്യുറന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ തെക്കൻ ഡെർബി എന്നി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ചെന്നൈയിൻ എഫ്സി ഒന്നിനെതിരേ മൂന്നു ഗോളിനു കീഴടക്കി. ഇതോടെ ടീം ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുമെത്തി.
46ാം മിനിറ്റിൽ ജോർഡൻ മറേയും കോണൂർ ഷീൽഡ്സുമാണ് ചെന്നൈയിനു വേണ്ടി ഗോളടിച്ചത്. അലക്സ് സജിയുടെ സെൽഫ് ഗോളായിരുന്നു ഒന്ന്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പെനൽറ്റിയിലൂടെ ഹൈദരാബാദാണ് ആദ്യം ലീഡ് നേടിയത്. ക്യാപ്റ്റൻ ചിങ്ലെൻസനയായിരുന്നു സ്കോറർ. ആറാം മിനിറ്റിൽ അലക്സ് സജി സെൽഫ് ഗോൾ വഴങ്ങിയതോടെ ചെന്നൈയിൻ ഒപ്പം പിടിച്ചു. 15ാം മിനിറ്റിൽ ഷീൽഡ്സിലൂടെ ലീഡും നേടി. 46ാം മിനിറ്റിൽ മറേയും ഗോളടിച്ചതോടെ ഹൈദരാബാദിനു മറുപടിയില്ലാതായി.