മുതലയുടെ ആക്രമണത്തിൽ കോസ്റ്ററീക്കൻ ഫുട്ബോൾ താരം മരിച്ചു

ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയിൽ വെച്ചാണ് സംഭവം
Football player Jesus Alberto Lopez Ortiz
Football player Jesus Alberto Lopez Ortiz
Updated on

സാൻ ജോസ്: മുതലയുടെ ആക്രമണത്തിൽ കോസ്റ്ററീക്കൻ ഫുട്ബോൾ താരം മരിച്ചു. കോസ്റ്ററീക്കൻ ക്ലബ്ബ് ഡീപോർട്ടീവോ റിയോ കാനസ് താരമായ ജെസ്യൂസ് ആൽബർട്ടോ ലോപസ് ഒർട്ടിസാണ് മരിച്ചത്.

ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയിൽ വെച്ചാണ് സംഭവം. വ്യായാമത്തിലേർപ്പെട്ടിരുന്ന താരം പാലത്തിൽ നിന്ന് കാനസ് നദിയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് നീന്തുമ്പോഴാണ് മുതലയുടെ ആക്രമണത്തിൽ പെടുന്നത്. താരത്തിന്‍റെ മൃതദേഹവുമായി മുതല വെള്ളത്തിലൂടെ നീങ്ങുന്ന ദൃശങ്ങൾ പുറത്തുവന്നിരുന്നു. മുതലയെ വെടിവെച്ചാണ് താരത്തിന്‍റെ മൃതദേഹം കരയ്ക്കെത്തിച്ചത്.

Trending

No stories found.

Latest News

No stories found.