ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ കാരണം കോച്ച്?

മുതിർന്ന താരങ്ങളെ കൈകാര്യം ചെയ്യാൻ ടെൻ ഹാഗിന് അറിയില്ലെന്നും, ക്രിസ്റ്റ്യാനോയ്ക്കു പകരം കോച്ചിനെ ആയിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്താക്കേണ്ടിയിരുന്നതെന്നും പിയേഴ്സ് മോർഗൻ
Erik ten Hag, Cristiano Ronaldo
Erik ten Hag, Cristiano Ronaldo
Updated on

പോർച്ചുഗൽ: പോർച്ചുഗീസിന്‍റെ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവ് അകാലത്തിൽ അവസാനിക്കാൻ കാരണം കോച്ച് എറിക് ടെൻ ഹാഗ് എന്ന് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന്‍റെ വെളിപ്പെടുത്തൽ.

2022ലെ ഫിഫ ലോകകപ്പിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്ലബ് വിട്ടത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ എഫ്‌സിയിലേക്കായിരുന്നു മാറ്റം. പിയേഴ്സ് മോർഗനു നൽകിയ വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റിൽ നിന്നു ക്രിസ്റ്റ്യാനോയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഇതു നിഷേധിച്ചുകൊണ്ടാണ് മോർഗന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ്. മോർഗനു നൽകിയ അഭിമുഖത്തിൽ ടെൻ ഹാഗിനെ ക്രിസ്റ്റ്യാനോ രൂക്ഷമായി വിമർശിച്ചിരുന്നു.

മുതിർന്ന താരങ്ങളെ കൈകാര്യം ചെയ്യാൻ ടെൻ ഹാഗിന് അറിയില്ലെന്നും, ക്രിസ്റ്റ്യാനോയ്ക്കു പകരം കോച്ചിനെ ആയിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്താക്കേണ്ടിയിരുന്നതെന്നും മോർഗൻ പറയുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി വിട്ടുപോകാൻ കാരണക്കാരൻ മുഖ്യ പരിശീലകനായ എറിക് ടെൻ ഹാഗ് ആണെന്ന വെളിപ്പെടുത്തലുമായി വിവാദ ഇന്‍റർവ്യൂവർ പിയേഴ്സ് മോർഗൻ. ലോക ഫുട്ബോളറിനുള്ള ബാലൺ ഡി ഓർ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ടാം ടേം ആഘോഷിക്കുന്നതിനിടെ പിയേഴ്സ് മോർഗനു നൽകിയ അഭിമുഖം വിവാദമായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം വരവ് അത്ര സുഖകരമല്ലായിരുന്നു എന്നതും സത്യമാണ്. പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിൽ എറിക് ടെൻ ഹാഗിനെ അടക്കം ക്രിസ്റ്റ്യാനോ വിമർശിച്ചിരുന്നു.

2003-2009 കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലെ തന്‍റെ കാലയളവിലാണ് ക്രിസ്റ്റ്യാനോ ലോകോത്തര ഫുട്ബോളറായി ഉയരുന്നത്. അന്ന് സർ അലക്സ് ഫെർഗൂസൻ ആയിരുന്നു കോച്ച്. 2009ൽ ക്ലബ് വിട്ട ക്രിസ്റ്റ്യാനോ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്‍റെ ഭാഗമായി. അവിടെനിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസിലേക്കും.

2021ലാണ് മാഞ്ചസ്റ്ററിലേക്കു തിരിച്ചുവരുന്നത്. എന്നാൽ, ഒരു വർഷം തികയും മുൻപേ ആ ബന്ധം അവസാനിക്കുകയായിരുന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ അഞ്ച് വട്ടം ബാലൺ ഡി ഓർ പുരസ്കാരവും സ്വന്തമാക്കി. എറിക് ടെൻ ഹാഗ് ഇതുവരെ 109 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിൽ 63 ജയം, 17 സമനില , 29 തോൽവി എന്നതാണ് ഫലം.

Trending

No stories found.

Latest News

No stories found.