അയൽപ്പോര്: ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

പൂ​നെ​യി​ലെ പി​ച്ച് സ്പി​ന്ന​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യേ​ക്കു​മെ​ന്ന​തി​നാ​ൽ ശാ​ർ​ദു​ൽ ഠാ​ക്കൂ​റി​ന് പ​ക​രം ആ​ർ. അ​ശ്വി​ന് അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം ന​ൽ​കി​യേ​ക്കും
ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
Updated on

പൂ​നെ: ലോ​ക​ക​പ്പി​ൽ നാ​ലാം മ​ത്സ​ര​ത്തി​ന് ഇ​ന്ന് ഇ​ന്ത്യ ഇ​റ​ങ്ങു​ന്നു. അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി​ക​ൾ. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ രോ​ഹി​തും സം​ഘ​വും ഇ​റ​ങ്ങു​മ്പോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നോ​ട് മാ​ത്രം ജ​യി​ച്ച ബം​ഗ്ലാ​ദേ​ശി​ന് അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഇ​ന്ന് ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പൂ​നെ മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ലാ​ണ് മ​ത്സ​രം.

2023ലെ ​ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് പ​ത​റി​യ ഇ​ന്ത്യ​ൻ ബാ​റ്റി​ങ്നി​ര പ​ക്ഷേ, അ​വ​സാ​ന ര​ണ്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ മി​ന്നും പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബൗ​ളി​ങ് നി​ര​യ്‌​ക്കെ​തി​രേ 272 റ​ൺ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാ​നെ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ്മ​യു​ടെ സെ​ഞ്ച്വ​റി ക​രു​ത്തി​ൽ മ​റി​ക​ട​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ൽ വീ​ഴ്ത്തി​യാ​ണ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്ന​ത്.

മ​റു​വ​ശ​ത്ത്, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ വി​ജ​യി​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശ് ഐ​സി​സി ലോ​ക​ക​പ്പ് ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഡേ​വി​ഡ് മ​ലാ​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ൽ ഉ​യ​ർ​ത്തി​യ 364 സ്‌​കോ​ർ പി​ന്തു​ട​ർ​ന്ന് 137 റ​ൺ​സി​ന് തോ​ൽ​വി സ​മ്മ​തി​ച്ചു. മൂ​ന്നാം പോ​രാ​ട്ട​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഷാ​ക്കി​ബും സം​ഘ​വും 245 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും പ​രു​ക്ക് മാ​റി തി​രി​ച്ചെ​ത്തി​യ നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണി​ന്‍റെ ബാ​റ്റി​ങ് ക​രു​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് എ​ട്ട് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി.

ഇ​രു ടീ​മി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പൂ​നെ​യി​ലെ പി​ച്ച് സ്പി​ന്ന​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യേ​ക്കു​മെ​ന്ന​തി​നാ​ൽ ശാ​ർ​ദു​ൽ ഠാ​ക്കൂ​റി​ന് പ​ക​രം ആ​ർ. അ​ശ്വി​ന് അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം ന​ൽ​കി​യേ​ക്കും.

നേ​ർ​ക്കു​നേ​ർ

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ആ​കെ 40 ത​വ​ണ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. 31 വി​ജ​യ​ങ്ങ​ളു​മാ​യി മെ​ൻ ഇ​ൻ ബ്ലൂ ​അ​യ​ൽ​ക്കാ​ർ​ക്കെ​തി​രേ ആ​ധി​പ​ത്യം പു​ല​ർ​ത്തി. ഇ​ന്ത്യ​ൻ മൈ​താ​ന​ങ്ങ​ളി​ൽ ന​ട​ന്ന 18 മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഏ​ഷ്യാ ക​പ്പി​ൽ ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ ശേ​ഷം ഇ​ന്ത്യ വി​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ർ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ പു​റ​ത്തി​രു​ത്തി ക​ളി​ച്ച മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.