new zealand vs south africa
new zealand vs south africa

ഇ​ന്ന് തീ​പാ​റും പോ​രാ​ട്ടം: ന്യൂ​സി​ല​ൻ​ഡ്- ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്

അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യോ​ടും ഓ​സ്ട്രേ​ലി​യ​യോ​ടും തോ​റ്റാ​ണ് കി​വീ​സ് ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​ൻ എ​ത്തു​ന്ന​ത് (New Zealand Vs South Africa)
Published on

പൂ​നെ: ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ട് ടീ​മു​ക​ൾ ഇ​ന്ന് നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​ന് എ​ത്തു​ന്നു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ൻ​ഡും ക​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഒ​രു സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാം. ഗ്രൂ​പ്പ് ഘ​ട്ടം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​വ​ർ ഈ ​സ്ഥാ​ന​ങ്ങ​ളി​ൽ ത​ന്നെ തു​ട​ർ​ന്നാ​ൽ സെ​മി​യി​ലും ഇ​വ​ർ ത​ന്നെ​യാ​കും നേ​ർ​ക്കു​നേ​ർ എ​ത്തു​ക. 2019 ലെ ​ഇം​ഗ്ല​ണ്ടി​ലും വെ​യി​ൽ​സി​ലും ന​ട​ന്ന ഏ​റ്റ​വും പു​തി​യ ലോ​ക​ക​പ്പി​ന് ശേ​ഷം ഇ​രു ടീ​മു​ക​ളും ഒ​രു ഏ​ക​ദി​ന​ത്തി​ൽ ഏ​റ്റു​മു​ട്ടി​യി​ട്ടി​ല്ല എ​ന്ന​താ​ണ് കൗ​തു​ക​ക​രം, ആ ​മ​ത്സ​ര​ത്തി​ൽ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ ഗം​ഭീ​ര സെ​ഞ്ചു​റി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ കി​വീ​സാ​ണ് ത്രി​ല്ല​റി​ൽ ജ​യി​ച്ച് ക​യ​റി​യ​ത്.

നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണി​ന്‍റെ പ​രു​ക്ക് കി​വീ​സി​നെ വ​ല​യ്ക്കു​ന്നു​ണ്ട്. അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യോ​ടും ഓ​സ്ട്രേ​ലി​യ​യോ​ടും തോ​റ്റാ​ണ് കി​വീ​സ് ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​ൻ എ​ത്തു​ന്ന​ത്. അ​തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ അ​വ​സാ​ന പ​ന്ത് ‌വ​രെ ആ​വേ​ശം നി​റ​ച്ച ത്രി​ല്ല​റി​ൽ അ​ഞ്ച് റ​ൺ​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 107 സ്‌​ട്രൈ​ക്ക് റേ​റ്റി​ൽ 406 റ​ൺ​സ് നേ​ടി​യ ര​ച്ചി​ൻ ര​വീ​ന്ദ്ര​യാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി ടോ​പ് സ്‌​കോ​റ​ർ. ഡാ​രി​ൽ മി​ച്ച​ൽ 107 സ്ട്രൈ​ക്ക് റേ​റ്റി​ൽ 322 റ​ൺ​സും നേ​ടി​യി​ട്ടു​ണ്ട്. ന്യൂ​സി​ല​ൻ​ഡി​നാ​യി 20 ശ​രാ​ശ​രി​യി​ലും 4.91 ഇ​ക്കോ​ണ​മി റേ​റ്റി​ലും ബൗ​ൾ ചെ​യ്യു​ന്ന മി​ച്ച​ൽ സാ​ന്‍റ്ന​ർ 14 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

മ​റു​വ​ശ​ത്ത് പാ​ക്കി​സ്ഥാ​നെ അ​വ​സാ​ന വി​ക്ക​റ്റി​ൽ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ത്തു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നെ പു​തി​യ പ​രു​ക്കു​ക​ളൊ​ന്നു​മി​ല്ല. ന​ട്ട​ല്ലി​ന് വേ​ദ​ന​യെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നെ​തി​രേ പു​റ​ത്തി​രു​ന്ന സീ​മ​ർ ക​ഗി​സോ റ​ബാ​ഡ ഇ​ന്ന് ക​ളി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പാ​യി​ട്ടി​ല്ല. 117 സ്‌​ട്രൈ​ക്ക് റേ​റ്റി​ൽ 431 റ​ൺ​സ് നേ​ടി​യ ക്വി​ന്‍റ​ൺ ഡി ​കോ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്‌​കോ​റ​ർ. 15 സി​ക്‌​സ​റു​ക​ളും 44 ഫോ​റു​ക​ളും അ​ദ്ദേ​ഹം അ​ടി​ച്ചു. 149 സ്‌​ട്രൈ​ക്ക് റേ​റ്റി​ൽ 300 റ​ൺ​സാ​ണ് ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ നേ​ടി​യ​ത്. മാ​ർ​ക്കോ ജാ​ൻ​സ​ൻ 13 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി (6.17 ഇ​ക്കോ​ണോ​മി റേ​റ്റ് ). കി​രീ​ട​പോ​രാ​ട്ട​ത്തി​ന് ഏ​റെ സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ ഇ​ന്ന് ഏ​റ്റു​മു​ട്ടു​മ്പോ​ൾ മി​ക​ച്ച മ​ത്സ​രം ത​ന്നെ പ്ര​തീ​ക്ഷി​ക്കാം.