കോലിക്ക് നാണക്കേടിന്‍റെ പുതിയ റെക്കോഡ്

ഇത് 11ാം തവണയാണ് കോലി ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിന് പുറത്താകുന്നത്.
virat kohli instagram
virat kohli instagram
Updated on

ലക്നൗ: ആദ്യം ബാറ്റുചെയ്യുമ്പോള്‍ കൂടുതല്‍ തവണ ഡെക്കിന് പുറത്താവുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരിക്കുകയാണ് വിരാട് കോലി. ഇത് 34ാം തവണയാണ് കോലി ഡെക്കാവുന്നത്. 34 തവണ സച്ചിന്‍ ടെണ്ടുല്‍ക്കറും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇതോടെ രണ്ട് ഇതിഹാസങ്ങളും നാണംകെട്ട റെക്കോഡിലെ ഒന്നാം സ്ഥാനം പങ്കിടുകയാണ്.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് 31 തവണയും നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 30 തവണയും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 29 തവണയും ഡെക്കിന് പുറത്തായിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ബൗളര്‍മാര്‍ എന്നും കോലിക്ക് വലിയ ഭീഷണിയാണ്. ഇത് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് 11ാം തവണയാണ് കോലി ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിന് പുറത്താകുന്നത്. ഏറ്റവും കൂടുതല്‍ തവണ കോലി പൂജ്യത്തിന് പുറത്തായത് ഇംഗ്ലണ്ടിനെതിരേയാണ്.

ആറ് തവണ ഓസ്ട്രേലിയക്കെതിരേ ഡെക്കിന് പുറത്തായതാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ച് തവണയും ശ്രീലങ്കയ്ക്കെതിരേ നാല് തവണയും ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ രണ്ട് തവണ വീതവും അയര്‍ലന്‍ഡിനും പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരേ ഓരോ തവണ വീതവും കോലി ഡെക്കിന് പുറത്തായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.