ബംഗളൂരുവിന് ഭേദപ്പെട്ട സ്‌കോര്‍

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.
ബംഗളൂരുവിന് ഭേദപ്പെട്ട സ്‌കോര്‍
Updated on

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ന്ന ബംഗളരുവിനെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും മധ്യനിര ബാറ്റര്‍ അനുജ് റാവത്തും ചേര്‍ന്നാണ് കരകയറ്റിയത്. 25 പന്തിൽ നാല് ബൗണ്ടറിയും മൂന്നു പടുകൂറ്റൻ സിക്സുമടക്കം അനുജ് 48 റൺസ് നേടി. 25 പന്തിൽ മന്നു ബൗണ്ടറിയും രണ്ട സിക്സുമടക്കം കാർത്തിക് 38 റൺസും നേടി.

ഓപ്പണര്‍ വിരാട് കോലി 20 പന്തില്‍ 22ഉം ഫാഫ് ഡുപ്ലസി 23 പന്തില്‍ 35 റണ്‍സും നേടി. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്തു. എന്നാല്‍, ഇരുവരും പുറത്തായ ശേഷം വന്ന രജത് പടിദാറും ഗ്ലെന്‍ മാക്‌സ് വെല്ലും റണ്‍ ഒന്നുമെടുക്കാതെ മടങ്ങിയതോടെ അവര്‍ നാലിന് 77 എന്ന നിലയിലേക്ക് കൂപ്പുകുത്തി. നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരരം മുസ്താഫിസുര്‍ റഹ്മാനാണ് ബംഗളരുവിനെ തകര്‍ത്തത്. തുടക്കം മുതല്‍ത്തന്നെ കത്തിക്കയറിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ (23 പന്തില്‍ 35) ആണ് ആദ്യം നഷ്ടമായത്. മുസ്താഫിസുര്‍റഹ്മാന്‍റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് വിക്കറ്റ്. കൂറ്റനടിക്കുള്ള ശ്രമത്തില്‍ പന്ത് രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഭദ്രമായി. അതേ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോനിക്ക് ക്യാച്ച് നല്‍കി രജത് പാട്ടിദറും (പൂജ്യം) മടങ്ങി. ആറാം ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലും (പൂജ്യം) ധോനിയുടെ കൈകളില്‍ കുരുങ്ങിയതോടെ ബെംഗളൂരു പ്രതിരോധത്തിലായി. ദീപക് ചാഹറാണ് പന്തെറിഞ്ഞത്.

ഈ സമയങ്ങളിലൊക്കെ ഒരു വശത്ത് കരുതലോടെ നിലയുറപ്പിച്ച വിരാട് കോലിയാണ് നാലാമത് മടങ്ങിയത്. 12-ാം ഓവറില്‍ മടങ്ങുമ്പോള്‍ 20 പന്തില്‍ 21 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം. സീസണിലെ ആദ്യ സിക്സ് കോലിയുടെ വകയായി. മുസ്താഫുസുറിന്‍റെ പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ചായാണ് മടക്കം. അതേ ഓവറിലെ ഒന്നിടവിട്ട പന്തില്‍ കാമറൂണ്‍ ഗ്രീനും മടങ്ങി (22 പന്തില്‍ 18).മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ റോളിലാണ് ധോനിയുടെ സാന്നിധ്യം. ഐ.പി.എല്ലിന്‍റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ പത്തുതവണ ഫൈനലിലെത്തുകയും അഞ്ചു തവണ ചാമ്പ്യന്മാരാകുകയും ചെയ്ത ടീമാണ് ചെന്നൈ. ബെംഗളൂരുവിന് ഇതുവരെ ഐ.പി.എല്‍. കിരീടം നേടാനായിട്ടില്ല.

ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. റുതുരാജ് ഗെയിക്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നായകനായി അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പ്ലേയിങ് ഇലവന്‍:

ഋതുരാജ് ഗെയിക്ക്വാദ്, രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം എസ് ധോണി, ദീപക് ചഹര്‍, മഹീഷ് തീക്ഷണ, മുസ്താഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേഷ്പാണ്ടെ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്ലേയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്ലി, രജത് പട്ടീധര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറോണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, കരണ്‍ ശര്‍മ, അല്‍സാരി ജോസഫ്, മയങ്ക് ഡഗര്‍, മൊഹമ്മദ് സിറാജ്.

Trending

No stories found.

Latest News

No stories found.