രോഹിത് ശർമ്മ ക്യാപ്റ്റനായി തിരിച്ചെത്തും

ഉച്ചയ്ക്ക് 1.30നാണു മത്സരം
രോഹിത് ശർമ്മ ക്യാപ്റ്റനായി തിരിച്ചെത്തും
Updated on

വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റനായി രോഹിത് ശർമ്മ തിരിച്ചെത്തും. നാളെ വിശാഖപട്ടണം ഡോ വൈ എസ് രാജ റെഡ്ഡി സ്റ്റേ‌ഡിയത്തിലാണ് രണ്ടാമത്തെ മത്സരം. ഹർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ മുംബൈയിൽ നടന്ന അദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

കുടുംബ ആവശ്യങ്ങൾക്കു വേണ്ടിയാണ് ആദ്യമത്സരത്തിൽ നിന്നും രോഹിത് പിൻവാങ്ങിയത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ പരമ്പര ഇന്ത്യയ്ക്കു സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30നാണു മത്സരം.

Trending

No stories found.

Latest News

No stories found.