200 രാജ്യാന്തര മത്സരങ്ങൾ: റൊണാൾഡോയ്ക്ക് ലോക റെക്കോഡ്

196 രാജ്യാന്തര മത്സരങ്ങൾ കളിച്ച ബാദർ അൽ– മുതവയുടെ റെക്കോഡ് പഴങ്കഥയായി
200 രാജ്യാന്തര മത്സരങ്ങൾ: റൊണാൾഡോയ്ക്ക് ലോക റെക്കോഡ്
Updated on

പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗിന്നസ് റെക്കോഡ്. 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയത്. ഇതോടെ കുവൈറ്റ് താരം ബാദർ അൽ– മുതവയുടെ റെക്കോർഡ് പഴങ്കഥയായി. 196 രാജ്യാന്തര മത്സരങ്ങളാണ് ബാദർ അൽ– മുതവയുടെ അക്കൗണ്ടിൽ ഉള്ളത്.

റൊണാൾഡോ നേരത്തെതന്നെ ബാദർ അൽ– മുതവയെ മറികടന്നിരുന്നുവെങ്കിലും ഐസ്‍ലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം ഔദ്യോഗികമായി റൊണാൾഡോയുടെ പേരിലായത്. നിലവിൽ 123 ഗോളുകളുമായി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും റൊണാൾഡോയുടെ പേരിൽത്തന്നെയാണ്.

അതേസമയം, യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിൽ പോർച്ചുഗൽ ഐസ്‍ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. മത്സരത്തിൽ 89ാം മിനിറ്റിൽ ഗോൾ നേടി റൊണാൾഡോ പോർച്ചുഗലിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

"എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ നേ​ട്ട​മാ​ണ്, വി​ജ​യ​ഗോ​ള്‍ നേ​ടാ​ന​യ​തും സ​ന്തോ​ഷം ന​ല്‍കു​ന്നു. ടീ​മെ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ള്‍ അ​ത്ര ന​ന്നാ​യി ക​ളി​ച്ചി​ല്ല, ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഫു​ട്ബോ​ള്‍ അ​ങ്ങ​നെ​യാ​ണ്, എ​ങ്കി​ലും വി​ജ​യം ഞ​ങ്ങ​ള്‍ നേ​ടി, അ​തി​ന് അ​ര്‍ഹ​രാ​യി​രു​ന്നു' - റൊ​ണാ​ള്‍ഡോ പ​റ​ഞ്ഞു

പ​തി​നെ​ട്ടാം വ​യ​സി​ലാ​ണ് ക്രി​സ്റ്റ്യാ​നോ പോ​ര്‍ച്ചു​ഗ​ലി​നാ​യി ബൂ​ട്ട​ണി​ഞ്ഞ​ത്. പി​ന്നീ​ടു​ള്ള ഇ​രു​പ​തു​വ​ര്‍ഷ​വും ഫു​ട്ബോ​ള്‍ ച​രി​ത്ര​ത്തി​നൊ​പ്പ​മാ​യി​രു​ന്ന റൊ​ണാ​ള്‍ഡോ​യു​ടെ സ​ഞ്ചാ​രം. കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ താ​രം, കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​താ​രം, പ​ത്ത് ഹാ​ട്രി​ക് നേ​ടു​ന്ന ആ​ദ്യ താ​രം. ഇ​ങ്ങ​നെ ക​ര​യി​യ​റി​ല്‍ കൈ​യ​ടി​ക്കി​യ നേ​ട്ട​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

Trending

No stories found.

Latest News

No stories found.