വി​ല്യം​സ​ണ് പ​ക​രം ദാ​സു​ന്‍ ഷ​ന​ക ടൈ​റ്റ​ന്‍സി​ല്‍

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​ല്ല്യം​സ​ണ് പ​രി​ക്കേ​റ്റ​ത്
വി​ല്യം​സ​ണ് പ​ക​രം ദാ​സു​ന്‍ ഷ​ന​ക ടൈ​റ്റ​ന്‍സി​ല്‍
Updated on

അഹമ്മദാബാദ്: ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ദാ​സു​ന്‍ ഷ​ന​ക നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​നൊ​പ്പം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സം​ഭ​വി​ച്ച പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സീ​സ​ണി​ല്‍ നി​ന്ന് പു​റ​ത്താ​യ ന്യൂ​സി​ല​ന്‍ഡ് താ​രം കെ​യി​ന്‍ വി​ല്ല്യം​സ​ണ് പ​ക​ര​മാ​ണ് ഷ​ന​ക​യെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സ് ടീ​മി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​ല്ല്യം​സ​ണ് പ​രി​ക്കേ​റ്റ​ത്. ശ്രീ​ല​ങ്ക​യു​ടെ സ​മീ​പ​കാ​ല വി​ജ​യ​ങ്ങ​ളി​ല്‍ നി​ര്‍ണാ​യ​ക സ്ഥാ​നം അ​ല​ങ്ക​രി​ച്ച താ​ര​മാ​ണ് ഷ​ന​ക.

ശ്രീ​ല​ങ്ക​ന്‍ ടി20 ​ടീ​മി​ന്‍റെ നാ​യ​ക​നാ​യ ദാ​സു​ന്‍ ഷ​ന​ക ടി20 ​ക്രി​ക്ക​റ്റി​ല്‍ മി​ക​ച്ച റെ​ക്കോ​ര്‍ഡു​ള്ള താ​ര​മാ​ണ്. ബാ​റ്റിം​ഗ് ഓ​ള്‍ റൗ​ണ്ട​റാ​യ അ​ദ്ദേ​ഹം 181 ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 141.94 സ്ട്രൈ​ക്ക് റേ​റ്റി​ല്‍ 3702 റ​ണ്‍സും 8.8 എ​ക്കോ​ണ​മി​യി​ല്‍ 59 വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

ജ​നു​വ​രി​യി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ന്ന ടി20 ​പ​ര​മ്പ​ര​യി​ല്‍ 187.87 സ്ട്രൈ​ക്ക് റേ​റ്റി​ല്‍ 124 റ​ണ്‍സ് അ​ദ്ദേ​ഹം സ്കോ​ര്‍ ചെ​യ്തി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് താ​ര​ത്തി​ന് ഐ​പി​എ​ല്‍ ക​രാ​ര്‍ ല​ഭി​ക്കു​ന്ന​ത്.

Trending

No stories found.

Latest News

No stories found.