ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളാണ് എം.എസ്. ധോണി. കായിക മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ധോണിയുടെ ആസ്തി 1000 കോടി രൂപ കടന്നിരിക്കുകയാണ്.
വ്യാപാര നിക്ഷേപ കമ്പനിയായ 'സ്റ്റോക്ക് ഗ്രോ' ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം, മേയ് 29 വരെ 1040 കോടിയാണ് എം.എസ്. ധോണിയുടെ ആസ്തി.
നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സിൽ നിന്നും 12 കോടി രൂപയാണ് ധോണിക്ക് കരാർ തുകയായി ലഭിക്കുന്നത്. സോഷ്യൽ മീഡിയ വഴി ധോണി രണ്ടു കോടിയോളം വേറെ. കൂടാതെ ഒരു ബ്രാന്‍സ് പ്രൊമോട്ട് ചെയ്യുന്നതിന് 4 മുതൽ 6 കോടി രൂപ വരെയാണ് ഈടാക്കുന്നുമുണ്ട്. ഇത്തരത്തിൽ 3 ബ്രാന്‍ഡുകളുടെ അംബാസഡറായ ധോണി റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
അതേസമയം, ആസ്തിയുടെ കാര്യത്തിൽ ധോണിക്കും മുന്നിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായ കോഹ്‌ലിയാണ് പരസ്യ വരുമാനത്തിലും മുന്നിൽ. ഓഹരി വളർച്ച അനുസരിച്ച് കോലിയുടെ ഇപ്പോഴത്തെ ആസ്തി 1,050 കോടി രൂപയാണ്. ഇൻസ്റ്റഗ്രാമിൽ 25 കോടി ഫോളോവേഴ്‌സുള്ള കോലി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളാണ്.
ബിസിസിഐയുടെ കരാർ പ്രകാരം കോലിക്ക് പ്രതിവർഷം 7 കോടി രൂപയാണ് ലഭിക്കുക. ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപ. ഏകദിനത്തിന് 6 ലക്ഷം, ടി20 മത്സരത്തിന് 3 ലക്ഷം രൂപയും മാച്ച് ഫീ. ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി കളിക്കുന്നതിന് 15 കോടിയും. താരത്തി ന്‍റെ പരസ്യവരുമാനം ഇതിന്‍റെ ഇരട്ടിയോളം വരും.