ഫ്രഞ്ച് ഓപ്പൺ സ്വന്തം; ജോക്കോവിച്ചിന് 23ാം ഗ്രാൻഡ്സ്ലാം

കാസ്പർ റൂഡിനെ തുടർച്ചയായ സെറ്റുകളിലാണ് ജോക്കോ പരാജയപ്പെടുത്തിയത്. സ്കോർ: 7-6 (7-1), 6-3, 7-5
ഫ്രഞ്ച് ഓപ്പൺ സ്വന്തം; ജോക്കോവിച്ചിന് 23ാം ഗ്രാൻഡ്സ്ലാം
Updated on

പാരിസ്: സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഇരുപത്തിമൂന്നാം ഗ്രാൻഡ്സ്ലാം കിരീടവുമായി റെക്കോഡ് നേട്ടത്തിൽ. ഞായറാഴ്ച നടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാസ്പർ റൂഡിനെ തുടർച്ചയായ സെറ്റുകളിലാണ് ജോക്കോ പരാജയപ്പെടുത്തിയത്.

സ്കോർ: 7-6 (7-1), 6-3, 7-5.

പുരുഷ ടെന്നിസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന റെക്കോഡ് സ്പാനിഷ് താരം റഫാൽ നദാലുമായി പങ്കുവയ്ക്കുകയായിരുന്നു ജോക്കോവിച്ച് ഇതുവരെ. ഇപ്പോൾ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തം.

ഇരുപത്തിനാലുകാരനായ നോർവീജിയൻ എതിരാളിക്ക് മുപ്പത്താറുകാരനായ ജോക്കോവിച്ചിനെതിരേ ആദ്യ സെറ്റിലൊഴികെ കാര്യമായ പോരാട്ടം പോലും കാഴ്ചവയ്ക്കാൻ സാധിച്ചില്ല.

പതിനാല് വട്ടം ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ കളിമൺ കോർട്ടിലെ ചക്രവർത്തി റഫാൽ നദാൽ പരുക്ക് കാരണം ഇത്തവണത്തെ ടൂർണമെന്‍റിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ, എല്ലാ ഗ്രാൻഡ്സ്ലാം കിരീടങ്ങളും മൂന്നു വട്ടമെങ്കിലും നേടിയിട്ടുള്ള ഏക പുരുഷതാരമായും ജോക്കോവിച്ച് മാറി.

Trending

No stories found.

Latest News

No stories found.