ആര് നേടും? വിംബിൾഡൺ പുരുഷ ഫൈനലി‌ൽ ഞായറാഴ്‌ച ജോക്കോവിച്ച്- അൽക്കരാസിനെ നേരിടും

സെമിയിൽ ജോക്കോവിച്ച് യാന്നിക് സിന്നറെയും അൽക്കരാസ് ഡാനിൽ മെദ്വദേവിനെയും പരാജയപ്പെടുത്തി
ആര് നേടും? വിംബിൾഡൺ പുരുഷ ഫൈനലി‌ൽ ഞായറാഴ്‌ച ജോക്കോവിച്ച്- അൽക്കരാസിനെ നേരിടും
Updated on

ല​ണ്ട​ന്‍: ടെ​ന്നീ​സ് പ്രേ​മി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പോ​രാ​ട്ടം ഇ​ന്ന്. ലോ​ക ടെ​ന്നീ​സ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​വും വ​രും കാ​ല താ​ര​വും ത​മ്മി​ല്‍ വീ​ണ്ടും മു​ഖാ​മു​ഖം. ഗ്രാ​ന്‍ഡ്സ്്ലാ​മു​ക​ളി​ലെ ഏ​റ്റ​വും തി​ള​ക്ക​മാ​ര്‍ന്ന വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ​വി​ഭാ​ഗം ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന്. ഓ​ള്‍ ഇം​ഗ്ല​ണ്ട് ക്ല​ബ്ബി​ന്‍റെ വി​ഖ്യാ​ത​മാ​യ സെ​ന്‍റ​ര്‍ കോ​ര്‍ട്ടി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം സ്പെ​യി​നി​ന്‍റെ കാ​ര്‍ലോ​സ് അ​ല്‍ക്ക​രാ​സ് ര​ണ്ടാം ന​മ്പ​ര്‍ താ​ര​വും ടെ​ന്നീ​സ് ഇ​തി​ഹാ​സ​വു​മാ​യ സെ​ര്‍ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് 6.30നാ​ണ് മ​ത്സ​രം. വെ​ള്ളി​യാ​ഴ്ച സെ​മി​ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യു​ടെ യാ​ന്നി​ക് സി​ന്ന​റെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ല്‍ മ​റി​ക​ട​ന്നാ​ണ് (6-3, 6-4, 7-6) ജോ​ക്കോ ഒ​മ്പ​താം വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ജോ​ക്കോ​യു​ടെ 35-ാംഗ്രാ​ന്‍സ്ലാം ഫൈ​ന​ലാ​ണി​ത്. ഇ​ത്ര​യും ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​മാ​ണ് ജോ​ക്കോ​വി​ച്ച്. റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്വ​ദേ​വി​നെ തോ​ല്‍പ്പി​ച്ചാ​ണ് അ​ല്‍ക്ക​രാ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത് (6-3, 6-3, 6-3). അ​ല്‍ക്ക​രാ​സി​ന്‍റെ ആ​ദ്യ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലാ​ണി​ത്.

ക​ളി വൈ​കി​പ്പി​ച്ച​തി​നും ഇ​ട​യ്ക്കു​ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും അ​മ്പ​യ​ര്‍ ജോ​ക്കോ​യ്ക്ക് താ​ക്കീ​ത് ന​ല്‍കി​യ​തോ​ടെ സെ​മി​ഫൈ​ന​ല്‍ നാ​ട​കീ​യ​മാ​യി. ക​ളി​ക്കി​ടെ വ​ലി​യ​ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തി​ന് ജോ​ക്കോ​യു​ടെ ഒ​രു പോ​യ​ന്‍റ് വെ​ട്ടി​ക്കു​റ​ച്ചു. ഇ​തി​നി​ടെ ക​ളി ബോ​ധ​പൂ​ര്‍വം വൈ​കി​പ്പി​ച്ച​തി​നാ​ണ് താ​ക്കീ​ത് ന​ല്‍കി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ​മ്മ​ര്‍ദ​മു​ണ്ടാ​ക്കി​യെ​ന്ന് മ​ത്സ​ര​ശേ​ഷം ജോ​ക്കോ പ​റ​ഞ്ഞു.

അ​വ​സാ​ന നാ​ല് ഗ്രാ​ന്‍ഡ് സ്ലാ​മു​ക​ള്‍ ഇ​രു​വ​രു​മാ​യാ​ണ് നേ​ടി​യ​ത്. അ​തി​ല്‍ മൂ​ന്നും നേ​ടി​യ​ത് ജോ​ക്കോ ത​ന്നെ. 2022 യു​എ​സ് ഓ​പ്പ​ണി​ലാ​ണ് അ​ല്‍ക്ക​രാ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

ജോ​ക്കോ​വി​ച്ച് തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തു​പോ​ലെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യ താ​ര​മെ​ന്ന റോ​ജ​ര്‍ ഫെ​ഡ​റ​റു​ടെ റെ​ക്കോ​ഡി​ന് (8) ഒ​പ്പ​മെ​ത്താ​നും ഇ​വി​ടെ കി​രീ​ടം ചൂ​ടി​യാ​ല്‍ ജോ​ക്കോ​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നാ​കും. അ​തു​പോ​ലെ വീ​ണ്ടും ലോ​ക ഒ​ന്നാം ന​മ്പ​ര്‍ പ​ദ​വി​യി​ല്‍ തി​രി​ച്ചെ​ത്താ​നും 36കാ​ര​നാ​യ ജോ​ക്കോ​യ്ക്ക് സാ​ധി​ക്കും. നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍ഡ്സ്്ലാം കി​രീ​ട​ങ്ങ​ള്‍ (23) നേ​ടി​യ താ​ര​മാ​ണ് ജോ​ക്കോ​വി​ച്ച്. 35-ാം ഗ്രാ​ന്‍ഡ്സ്്ലാം ഫൈ​ന​ല്‍കൂ​ടി​യാ​ണി​ത്. ഇ​തും റെ​ക്കോ​ഡ് ത​ന്നെ.

ഇ​രു​വ​രും ത​മ്മി​ല്‍ ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ് മു​ഖാ​മു​ഖം വ​ന്ന​ത്. 2023 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ഇ​രു​വ​രു​മേ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ വി​ജ​യം ജോ​ക്കോ​വി​ച്ചി​നാ​യി​രു​ന്നു. സ്കോ​ര്‍ 6-3, 5-7, 6-1, 6-1. 2022 എ​ടി​പി മാ​സ്റ്റേ​ഴ്സ് 1000 സെ​മി​യി​ല്‍ ആ​യി​രു​ന്നു മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ല്‍. അ​തി​ല്‍ അ​ല്‍ക്ക​രാ​സ് 6-7, 7-5, 7-6 എ​ന്ന സ്കോ​റി​ന് വി​ജ​യി​ച്ചു.

മി​ന്നു​ന്ന ഫോ​മി​ലാ​ണ് ഈ ​ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​രു​വ​രും ക​ളി​ച്ച​ത്. ഫൈ​ന​ലി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ഇ​രു​വ​രും കൈ​വി​ട്ട​ത് ര​ണ്ടേ ര​ണ്ട് സെ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ്. സെ​മി​യി​ല്‍ എ​തി​രാ​ളി​ക​ളെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് ഇ​രു​വ​രും മു​ട്ടു​കു​ത്തി​ച്ച​ത്.

Trending

No stories found.

Latest News

No stories found.