ഉത്തേജ മരുന്നിന്‍റെ ഉപയോഗം; ദ്യുതി ചാന്ദിന് 4 വർഷത്തെ വിലക്ക്

രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതാ താരം
Dutee Chand
Dutee Chand
Updated on

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതാ താരം ദ്യുതി ചാന്ദിന് 4 വർഷത്തെ വിലക്കേർപ്പെടുത്തി നാഡാ. കഴിഞ്ഞ ഡിസംബറിൽ നടത്തിയി പരിശോധനയിൽ ഉത്തേജ മരുന്നിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഈ വർഷം ജനുവരി മുതൽ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്.

എ സാംപിൾ പരിശോധനയിൽ ശരീരത്തിലെ പേശികൾക്ക് കരുത്തും സ്റ്റാമിനയും നൽകുന്ന ഉത്തേജക മരുന്നിന്‍റെ സാന്നിധം കണ്ടെത്തിരുന്നു. തുടർന്ന് നടത്തിയ ബി സാംപിൾ പരിശോധനയിലും ഉത്തേജക മരുന്നിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് 27 കാരിയായ ദ്യുതി ചാന്ദിന് നടപടി നേരിടേണ്ടി വന്നത്.

ഇതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡാ) പ്രൊവിഷണൽ സസ്പെന്‍ഷന്‍ നടപടിയെടുക്കുകയായിരുന്നു. സെലക്ടീവ് ആൻഡ്രോജൻ റിസപ്റ്റർ മോഡുലേറ്ററുകളും പുരുഷ ഹോർമോണായ ആൻഡ്രോജന്‍റെ സിന്തറ്റിക് പദാർത്ഥങ്ങളായ അനാബോളിക്‌സ് സ്റ്റിറോയിഡിന്‍റേയും അംശമാണ് ദ്യുതിയുടെ ശരീരത്തിൽ കണ്ടെത്തിയത്. അന്താരാഷ്ട്ര നിരോധിത പട്ടികയിൽ ഉൾപ്പെട്ട പദാർഥങ്ങളാണിവ. വിലക്കിനെതിരെ അപ്പീൽ ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ് ഈ ഇന്ത്യന്‍വനിത സ്പ്രിന്‍റർ.

Trending

No stories found.

Latest News

No stories found.