ഇംഗ്ലീഷ് ഫുട്ബോൾ റൗണ്ടപ്പ്: സിറ്റിക്കും ആഴ്സനലിനും മുന്നേറ്റം

ചെൽസിയെ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനൽ ഒന്നാമത്
മാഞ്ചസ്റ്റർ സിറ്റിയുടെ വിജയ ഗോൾ നേടിയ ബർണാഡോ സിൽവയുടെ ആഹ്ളാദ പ്രകടനം.
മാഞ്ചസ്റ്റർ സിറ്റിയുടെ വിജയ ഗോൾ നേടിയ ബർണാഡോ സിൽവയുടെ ആഹ്ളാദ പ്രകടനം.
Updated on

ലണ്ടൻ: ചാംപ്യൻസ് ലീഗിന്‍റെ സെമി ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ഒരു ടീം പോലുമില്ലെന്ന് ഉറപ്പായതിനു പിന്നാലെ, ചെൽസിയെ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ ഇടമുറപ്പിച്ചു. വോൾവ്സിനെ തോൽപ്പിച്ച ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുമെത്തി.

ചെൽസിക്കെതിരേ ബർണാഡോ സിൽവയുടെ ലേറ്റ് ഗോളാണ് സിറ്റിയുടെ രക്ഷയ്ക്കെത്തിയത്. ചാംപ്യൻസ് ലീഗ് നിലനിർത്താനുള്ള പോരാട്ടം റയൽ മാഡ്രിഡിനു മുന്നിൽ പൊലിഞ്ഞതിനു പകരമാകുന്നില്ലെങ്കിലും ഈ വിജയം സിറ്റി ആരാധകർക്ക് ആശ്വാസം പകരുന്നതാണ്.

ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്ത മത്സരത്തിൽ 84ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ഗോൾ. മാഡ്രിഡുമായുള്ള ചാംപ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിൽ പെനൽറ്റി നഷ്ടപ്പെടുത്തിയതിനു പ്രായശ്ചിത്തവുമായി സിൽവയുടെ ഈ ഗോൾ.

കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ്എ കപ്പും നേടിയ സിറ്റി, ഈ നേട്ടം ആവർത്തിക്കുന്ന ആദ്യത്തെ ടീമാകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതാണ് റയലിനോടുള്ള തോൽവിയോടെ അവസാനിച്ചത്.

അതേസമയം, കഴിഞ്ഞ വാരാന്ത്യത്തിൽ ആസ്റ്റൺ വില്ലയോടു തോറ്റതിന്‍റെയും ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ചിനോടു തോറ്റ് പുറത്തായതിന്‍റെയും ക്ഷണീം തീർക്കാനുള്ള ശ്രമത്തിലാണ് ആഴ്സനൽ. പ്രീമിയർ ലീഗ് മത്സരത്തിൽ ലിയാൻഡ്രോ ട്രോസാർഡ്, മാർട്ടിൻ ഒഡിഗാർഡ് എന്നിവരാണ് വോൾവ്സിനെതിരേ ഗോളടിച്ചത്. ഇതോടെ പോയിന്‍റ് പട്ടികയിൽ സിറ്റിയെക്കാൾ ഒരു പോയിന്‍റ് മുകളിലെത്താനായി.

Trending

No stories found.

Latest News

No stories found.