ഇംഗ്ലീഷ് പ്രീമിയർ ലീഗ്: തിരിച്ചുവരവ് ആഘോഷമാക്കി ഡിബ്രുയിൻ

5 മാസത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഗോളടിച്ചത്.
ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഹ്ലാദം.
ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഹ്ലാദം.
Updated on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവേശകരമായ വിജയം. ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. രണ്ടുതവണ മത്സരത്തില്‍ പുറകില്‍ പോയതിനുശേഷം ആയിരുന്നു പെപ്പും സംഘവും തിരിച്ചുവന്നത്.

അഞ്ചുമാസത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഗോളടിച്ച് കെവിന്‍ ഡിബ്രുയിൻ മത്സരത്തിന് ആവേശമായി. പിന്നാലെ ഇഞ്ച്വറി ടൈമില്‍ വിജയമുറപ്പിച്ച സിറ്റി ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ പോയന്‍റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു.

ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ടായ സെയ്ന്‍റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ന്യൂകാസില്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനുമായിരുന്നു പെപ്പും കൂട്ടരും പിന്തുടര്‍ന്നത്.

26ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെയാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ബോക്സിനുള്ളിലേക്ക് നല്‍കിയ കെയില്‍ വാക്കറുടെ പാസ് സ്വീകരിച്ച് ബാക്ക്ഹീലിലൂടെ സില്‍വ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. സിറ്റി ആരാധകരുടെ ആഘോഷം അവസാനിക്കും മുന്‍പെ ന്യൂകാസില്‍ സമനില പിടിച്ചു. കൗണ്ടര്‍ അറ്റാക്കിലൂടെ 35ാം മിനിറ്റില്‍ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഇസാക്കിലൂടെയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ന്യൂകാസില്‍ വലകുലുക്കിയത്. രണ്ട് മിനിറ്റിന് ശേഷം അന്‍റോണിയോ ഗോര്‍ഡന്‍റെ മനോഹര കര്‍വിങ് ഷോട്ടിലൂടെ മത്സരത്തില്‍ ലീഡ് ഉയര്‍ത്തി.

രണ്ടാം പകുതിയുടെ 69ാംമിനിറ്റില്‍ പെപ് ഗ്വാര്‍ഡിയോള സിറ്റി സൂപ്പര്‍താരം കെവിന്‍ ഡിബ്രുയിനെയെ ഇറക്കി. 74ാം മിനിറ്റില്‍ തന്‍റെ പരിചയസമ്പത്തിലൂടെ ഡിബ്രുയിനെ സമനിലപിടിച്ചു. ന്യൂകാസില്‍ പ്രതിരോധ താരത്തിന്‍റെ ചെറിയ വിടവിലൂടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.

ബോക്സിന് പുറത്തുനിന്ന് ന്യൂകാസില്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുകളിലൂടെ നോര്‍വീജിയന്‍ യുവതാരം ഓസ്കാര്‍ ബോബിനെ ലക്ഷ്യമാക്കി അളന്നുമുറിച്ച് നല്‍കിയ ബോള്‍ തട്ടിയകറ്റുന്നതില്‍ പ്രതിരോധതാരം ട്രിപ്പിയര്‍ക്ക് പിഴച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ യുവതാരം (90+1)ഗോളിമാത്രം മുന്നില്‍നില്‍ക്കെ ലക്ഷ്യത്തിലേക്ക് തട്ടിയിട്ടു. സിറ്റിക്കു വേണ്ടിയുള്ള കരിയറിലെ ആദ്യഗോളും യുവതാരം സ്വന്തമാക്കി.

Trending

No stories found.

Latest News

No stories found.