ലണ്ടന്‍: കിരീടപ്പോരാട്ടങ്ങള്‍ കടുത്ത യൂറോപ്യന്‍ ഫുട്‌ബോളിന്‍റെ മറ്റൊരു ആവേശോജ്വല വാരാന്ത്യം. പ്രീമിയര്‍ ലീഗ് ടേബിള്‍-ടോപ്പര്‍മാരായ ലിവര്‍പൂളുമായി ഒരു പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാക്കി നിലവിലെചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റം തുടരുന്നു. ആവേശം അണപൊട്ടിയ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മിന്നും ജയം നേടി.
അതേസമയം എഫ്എ കപ്പില്‍ ലീഡ്‌സ് യുണൈറ്റഡിനെ മറികടന്ന് ചെല്‍സി കോനോര്‍ ഗല്ലഗറിന്‍റെ 90-ാം മിനിറ്റ് ഗോളിള്‍ മിന്നും ജയം നേടി. സ്‌പെയിനില്‍, അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ച് 25 ലാലിഗ മത്സരങ്ങളില്‍ തോല്‍വിയറിയാതെ തുടര്‍ന്നു, ബാഴ്സലോണ അവരുടെ അപരാജിത റണ്‍ 13 ആക്കി ഉയര്‍ത്തി. അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സീരി എയില്‍ യുവന്‍റസിനെ നാപ്പോളി തോല്‍പിച്ചപ്പോള്‍ ബയേര്‍ ലെവര്‍കൂസന്‍ അഞ്ചാം വിജയം നേടി ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുന്ന മൂന്നാമത്തെ താരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയ്‌നെ മാറി. ഗുണ്ടോഗനും ഫ്‌ളോറിയന്‍ വിട്‌സുമാണ് മറ്റ് രണ്ട് താരങ്ങൾ.
കഴിഞ്ഞ ഏഴ് എഫ്എ കപ്പ് മത്സരങ്ങളില്‍ ആറിലും വിജയിക്കുന്ന ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാറി.
മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ശേഷം നൊര്‍വീജിയന്‍ താരം എര്‍ലിങ് ഹാലന്‍ഡിന്‍റെ ഗോള്‍ ശരാശരി 0.81 ആണ്.
തോല്‍വിയറിയാതെ 13 മത്സരങ്ങള്‍ ബാഴ്‌സലോണ ലാ ലിഗയില്‍ പൂര്‍ത്തിയാക്കി. ഏഴു മത്സരങ്ങള്‍ സ്വന്തം തട്ടകത്തിലും ആറ് മത്സരങ്ങള്‍ എതിര്‍ തട്ടകത്തിലുമാണ് ബാഴ്‌സ വിജയിച്ചത്.
തോല്‍വിയറിയാതെയുള്ള റയല്‍ മാഡ്രിഡിന്‍റെ കുതിപ്പ് 21 ആയി ഉയര്‍ന്നു. അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയമറിയാതെ 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 27 ആണ് ഇക്കാര്യത്തില്‍ അത്‌ലറ്റിക്കോയുടെ റെക്കോഡ്.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസിനെതിരേ നാപോളിക്ക് തുടര്‍ച്ചയായ നാലാം ജയം. =ബുണ്ടസ് ലിഗയില്‍ ഫ്രീബര്‍ഗിനെതിരേ സമനി പാലിച്ചതോടെ ഒന്നാം സ്ഥാനത്തുള്ള ബയര്‍ ലെവര്‍കുസനെതിരായ ബയേണ്‍ മ്യൂണിക്കിന്‍റെ, പോയിന്‍റ് വ്യത്യാസം 10 ആയി.
ബയേണ്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. ബയര്‍ ലെവര്‍കുസല്‍ പരാജയമറായതെ 24 മത്സരങ്ങളും പൂര്‍ത്തിയാക്കി.