എക്സൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്‍റ് നവംബറിൽ

യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള വേദിയൊരുക്കി ദുബായിലെ യൂത്ത് ഫുട്‌ബോളിനെ ഉയർത്താനാണ് സംരംഭം
എക്സൽ പ്രീമിയർ ലീഗ് ഫുട്ബോൾ നവംബറിൽ Excel premier league football UAE
എക്സൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്‍റ് നവംബറിൽ
Updated on

ദുബായ്: എക്സൽ പ്രീമിയർ ലീഗ് (ഇ.പി.എൽ) ഫുട്ബോൾ ടൂർണമെന്‍റ് നവംബറിൽ ആരംഭിക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള വേദിയൊരുക്കി ദുബായിലെ യൂത്ത് ഫുട്‌ബോളിനെ ഉയർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് സിഇഒയും സ്ഥാപകനുമായ സയ്യിദ് ബാലിയും പ്രമുഖ കായിക വിദഗ്ദ്ധനും സ്പോർട്സ് റിപ്പോർട്ടറുമായ ദിലീപ് രാമചന്ദ്രനും പറഞ്ഞു.

യുഎഇ ഫുട്ബോൾ അസോസിയേഷനും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് ഇപിഎൽ 2024 സംഘടിപ്പിക്കുക.

അടുത്ത ദശകത്തിനുള്ളിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ തുടങ്ങിയ മുൻനിര ലീഗുകളിൽ എജു അക്കാദമിയിൽ നിന്ന് ഒരു വിദ്യാർഥിയെങ്കിലും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത തലമുറയിലെ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുക എന്നതാണ് ലക്‌ഷ്യം. ഫുട്ബോളിന്‍റെ പുരോഗതിക്ക് ഏറ്റവും അടിസ്ഥാനപരമായ വികസനം പ്രധാനമാണ്.

എക്സൽ പ്രീമിയർ ലീഗ് സ്ഥാപിക്കുന്നതിലൂടെ യുവ കളിക്കാർക്ക് കളിക്കളത്തിലും പുറത്തും വിജയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകുമെന്നും സയ്യിദ് ബാലി പറഞ്ഞു. സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ പ്രതിഭാധനരായ ഓരോ യുവതാരത്തിനും പങ്കെടുക്കാൻ അവസരമുണ്ടാകും. ഫെയർ പ്ലേ, സ്‌പോർട്‌സ്‌മാൻഷിപ്, കളിക്കാരുടെ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന 8 വയസ്സിന് താഴെയുള്ളവർ മുതൽ 16 വയസ്സിന് താഴെയുള്ളവർ വരെയുള്ള പ്രായ വിഭാഗങ്ങളുടെ ഒരു ശ്രേണി ലീഗ് അവതരിപ്പിക്കും.

പങ്കെടുക്കുന്നവർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം, ഉയർന്ന തലങ്ങളിലെ മത്സരങ്ങളിലേക്കുള്ള അവസരം എന്നിവ ലഭിക്കും . കൂടാതെ യൂറോപ്പ്, ജോർജിയ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള രാജ്യാന്തര ടൂറുകൾ ഉൾപ്പെടെയുള്ള അവസരങ്ങളും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

ക്യാഷ് അവാർഡുകൾ, സ്കോളർഷിപ്പുകൾ, പരിശീലന അവസരങ്ങൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: +971 50 597 4114.

Trending

No stories found.

Latest News

No stories found.