ആ​വേ​ശം അ​തി​രു​വി​ട്ടു; കോ​ലി​ക്ക് പി​ഴ

ഐ​പി​എ​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് മാ​ച്ച് ഫീ​യു​ടെ 10 ശ​ത​മാ​ന​മാ​ണ് കോ​ലി​ക്ക് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്
ആ​വേ​ശം അ​തി​രു​വി​ട്ടു; കോ​ലി​ക്ക് പി​ഴ
Updated on

ബെം​ഗ​ളൂ​രു: ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ താ​രം വി​രാ​ട് കോ​ലി​ക്ക് പി​ഴ. ഐ​പി​എ​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് മാ​ച്ച് ഫീ​യു​ടെ 10 ശ​ത​മാ​ന​മാ​ണ് കോ​ലി​ക്ക് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. ചെ​ന്നൈ താ​രം ശി​വം ദു​ബെ​യു​ടെ വി​ക്ക​റ്റ് വീ​ണ​പ്പോ​ള്‍ കോ​ലി ആ​ഘോ​ഷി​ച്ച രീ​തി​യാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

പി​ഴ​യു​ടെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ബി​സി​സി​ഐ ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം മ​ത്സ​രം എ​ട്ട് റ​ണ്‍സി​നാ​ണ് ചെ​ന്നൈ ജ​യി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ ഡെ​വോ​ണ്‍ കോ​ണ്‍വെ (83), ശി​വം ദു​ബെ (52), അ​ജി​ങ്ക്യ ര​ഹാ​നെ (37) എ​ന്നി​വ​രു​ടെ ഇ​ന്നി​ങ്സ് മി​ക​വി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 226 റ​ണ്‍സെ​ടു​ത്തി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ല്‍ ക്യാ​പ്റ്റ​ന്‍ ഫാ​ഫ് ഡു​പ്ലെ​സി (62), ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ (76) എ​ന്നി​വ​രി​ലൂ​ടെ ആ​ര്‍സി​ബി തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഇ​രു​വ​രും പു​റ​ത്താ​യ​തോ​ടെ ക​ളി കൈ​വി​ടു​ക​യാ​യി​രു​ന്നു. വി​രാ​ട് കോ​ലി​ക്കും (6) തി​ള​ങ്ങാ​നാ​യി​ല്ല.

Trending

No stories found.

Latest News

No stories found.