മാർ അത്തനേഷ്യസിന്‍റെ ഫാരിസ് അലി ഈസ്റ്റ്‌ ബംഗാളിനുവേണ്ടി ബൂട്ടണിയും

കഴിഞ്ഞ അഞ്ചുവർഷമായി കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിലൂടെ പ്രൊഫ. ഹാരി ബെന്നിയുടെ പരിശീലനത്തിലൂടെയാണ് ഫാരിസ് അലി ഈ നേട്ടങ്ങൾ കൈവരിച്ചത്
faris ali selected to east Bengal fc
മാർ അത്തനേഷ്യസിന്‍റെ ഫാരിസ് അലി ഈസ്റ്റ്‌ ബംഗാളിനുവേണ്ടി ബൂട്ടണിയും
Updated on

കോതമംഗലം: കാൽപ്പന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി കൊൽക്കത്തയിലേക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി ക്ക് വേണ്ടി കോളേജിലെ ഒന്നാം വർഷ ബി. കോം ബിരുദ വിദ്യാർഥിയും,അടിവാട് വിളക്കത്ത് സലീമിന്‍റെയും, ഐഷയുടെയും മകനായ ഫാരിസ് അലി വി. എസ് കരാർ ഒപ്പുവെച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിലൂടെ പ്രൊഫ. ഹാരി ബെന്നിയുടെ പരിശീലനത്തിലൂടെയാണ് ഫാരിസ് അലി ഈ നേട്ടങ്ങൾ കൈവരിച്ചത്. സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പുകളിലും, പാലായിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം ഫാരിസ് കാഴ്ചവച്ചിരുന്നു.

ഒരുമയുടെ പെരുമ പേറുന്ന കാല്പന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കാൻ ഫാരിസിന് കഴിയട്ടെയെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.