ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന വെടിയേറ്റ് മരിച്ചു

ഭാര്യക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ചാണ് അക്രമികള്‍ കൊലപാതകം നടത്തിയത്
Former captain of Sri Lanka U-19 team Dhammika Niroshana was shot dead
dhammika niroshana
Updated on

കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു.

ഭാര്യക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ചാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

2000ത്തിൽ ശ്രീലങ്കയുടെ അണ്ടർ-19 ടീമിലെത്തിയ ധമ്മിക നിരോഷന ലങ്കന്‍ യുവനിരയില്‍ പ്രതീക്ഷയുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറായിരുന്നു. 2002ലെ അണ്ടർ-19 ലോകകപ്പിൽ ലങ്കൻ ടീമിന്റെ നായകസ്ഥാനത്തിൽ എത്തി. മുന്‍ ലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ തുടങ്ങിയവര്‍ ധമ്മികയുടെ കീഴിൽ വളർന്നു വന്ന കളിക്കാരാണ്. ശ്രീലങ്കയിലെ വിവിധ ക്ലബുകൾക്കു വേണ്ടിയും ധമ്മിക കളിച്ചിരുന്നു. താരം പിന്നീട് ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.