സുരകാര്‍ത്ത: കൗമാരലോകകിരീടം ജര്‍മനിക്ക്. ഭാവിതലമുറയുടെ പതാക തങ്ങളുടെ കൈയില്‍ ഭദ്രമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊമണ്ട് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മന്‍ ടീം സ്വന്തമാക്കി. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജര്‍മനി കിരീടം സ്വന്തമാക്കുന്നത്. ജര്‍മനി നേടുന്ന ആദ്യ അണ്ടര്‍ 17 ലോകകിരീടമാണിത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും 2-2 സമനി പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3 നാണ് ജര്‍മനിയുടെ ജയം. ഇതോടെ ഫ്രാന്‍സിന് രണ്ടാം ലോകകിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു. മത്സരത്തിലുടനീളം മുന്‍തൂക്കം ജര്‍മനിക്കു തന്നെയായിരുന്നു. തുടക്കം മുതല്‍ അവര്‍ മുന്നേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്‍റെ ഫലമെന്നോണം നാലാം മിനിറ്റില്‍ത്തന്നെ വലകുലുക്കി. എന്നാല്‍, ഓഫ്സൈഡായതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ആദ്യ 15 മിനിറ്റില്‍ ജര്‍മന്‍ മുന്നേറ്റനിര പലതവണ ഫ്രാന്‍സ് പെനാല്‍റ്റി ബോക്സിനുള്ളിലേക്ക് കടന്നു കയറ്റം നടത്തി. ഇതോടെ ഫ്രഞ്ച് പ്രതിരോധം നന്നേ വിയര്‍ത്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങളുടെ ഫലമെന്നോണം 29-ാം മിനിറ്റില്‍ ജര്‍മനിയുടെ ആദ്യ ഗോള്‍ പിറന്നു. റൈറ്റ്ബാക്ക് എറിക് ഡാ സില്‍വയെ ഫ്രഞ്ച് താരം അയ്മന്‍ സദി പെനാല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തതിന് ജര്‍മനിക്ക്് പെനാല്‍റ്റി. അതിവിദഗ്ധമായി സ്‌പോട്ട് കിക്ക് വലയിലാക്കി പാരിസ് ബ്രൂണര്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. ലീഡെടുത്തതിന് ശേഷവും ജര്‍മനി മുന്നേറ്റം അവസാനിപ്പിച്ചില്ല.
തുടരെയുള്ള മുന്നേറ്റങ്ങളുണ്ടായെങ്കിലും പലതും ഫ്രഞ്ച് കോട്ടയ്ക്കകത്തേക്കു കടന്നില്ല. ആദ്യ പകുതിയില്‍ ജര്‍മനി ഒരു ഗോളിന് മുന്നില്‍.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ത്തന്നെ ര്‍മനി വീണ്ടും വലകുലുക്കി. മുന്നേറ്റത്തിനൊടുക്കം സ്ട്രൈക്കര്‍ മാക്സ് മോര്‍സ്റ്റഡ് വലതുവിങ്ങില്‍ നിന്ന് നല്‍കിയ പന്ത് നോവ ഡാര്‍വിച്ച് വലയിലാക്കി. 51-ാം മിനിറ്റിലായിരുന്നു നോവ ഡാര്‍വിച്ചിന്‍റെ ഗോള്‍. എന്നാല്‍, ഇനിയും തളര്‍ന്നിരുന്നാല്‍ പരാജയപ്പെടും എന്നുറപ്പുണ്ടായിരുന്നു ഫ്രഞ്ച് പട പ്രത്യാക്രമണത്തിലൂടെ കളം നിറഞ്ഞു. രണ്ട് മിനിറ്റിനു ശേഷം 53-ാം മിനിറ്റില്‍ സൈമോണ്‍ ബുവാബ്രിയ ഫ്രാന്‍സിന്‍റെ ആദ്യ ഗോള്‍ കണ്ടെത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ താരം ബോക്സിനുള്ളില്‍ വെച്ച് പ്രതിരോധതാരങ്ങളുടെ കാലിനിടയിലൂടെ അവിശ്വസനീയമാംവിധത്തിലാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. ഫ്രാന്‍സ് പട ഉണര്‍ന്നു, ആക്രമണങ്ങള്‍ ശക്തമാക്കി.
69-ാം മിനിറ്റില്‍ ജര്‍മന്‍ മധ്യനിരതാരം മാര്‍ക് ഒസാവെ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ചുവപ്പായി പുറത്തുപോയത് ജര്‍മനിക്ക് തിരിച്ചടിയായി. ഇതോടെ ജര്‍മനി 10 പേരായി ചുരുങ്ങി. 85-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ കണ്ടെത്തി മത്സരം ഫ്രഞ്ച്പട സമനിലയിലാക്കി. മാത്തിസ് അമൗഗൗവാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലായി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. അവരെ 4-3ന് ജര്‍മന്‍ ടീമിന് കന്നി ലോക കിരീടം. അർജന്‍റീനയെ പരാജയപ്പെടുത്തി മാലിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. 3-0നാണ് മാലി അർജന്‍റീനയെ കെട്ടുകെട്ടിച്ചത്.