അടിച്ചുകൂട്ടി പിന്നീട് പിടിച്ചടക്കി; മുംബൈ ഇന്ത്യന്‍സിനെ തകർത്ത് ഗുജറാത്തിന് 55 റണ്‍സിന്‍റെ വമ്പന്‍ ജയം

ജയത്തോടെ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ രാജസ്ഥാനെ പിൻതള്ളി രണ്ടാമതെത്തി
അടിച്ചുകൂട്ടി പിന്നീട് പിടിച്ചടക്കി; മുംബൈ ഇന്ത്യന്‍സിനെ തകർത്ത് ഗുജറാത്തിന് 55 റണ്‍സിന്‍റെ വമ്പന്‍ ജയം
Updated on

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി 55 റണ്‍സിന്‍റെ മിന്നും ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. 208 വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

40 റണ്‍സെടുത്ത നെഹാല്‍ വധേര മുംബൈയുടെ ടോപ് സ്കോററായപ്പോൾ കാമറൂൺ ഗ്രീൻ(33), സൂര്യ കുമാർ യാദവ് (23) എന്നിവർ ബേധപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ടീമിലെ ബാക്കിയുള്ളവർ നിരാശരാക്കി. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ രാജസ്ഥാനെ പിൻതള്ളി രണ്ടാമതെത്തി.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്‌​ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ല്‍ 6 വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ല്‍ 207 റ​ണ്‍സെ​ടു​ത്തു. ശു​ഭ്‌​മാ​ന്‍ ഗി​ല്‍ ഫി​ഫ്റ്റി നേ​ടി​യ ശേ​ഷം ത​ക​ര്‍ത്ത​ടി​ച്ച ഡേ​വി​ഡ് മി​ല്ല​റും അ​ഭി​ന​വ് മ​നോ​ഹ​റു​മാ​ണ് ഗു​ജ​റാ​ത്തി​ന് ക​രു​ത്താ​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ രാ​ഹു​ല്‍ തെ​വാ​ട്ടി​യ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങാ​ണ് ഗു​ജ​റാ​ത്തി​നെ 200 ക​ട​ത്തി​യ​ത്. 34 പ​ന്ത് നേ​രി​ട്ട ഗി​ല്‍ ഏ​ഴ് ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​തം 56 റ​ണ്‍സെ​ടു​ത്തു. മി​ല്ല​ർ 22 പ​ന്തി​ൽ 46 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. തെ​വാ​ട്ടി​യ അ​ഞ്ചു പ​ന്തി​ൽ 20 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​ന് ഇ​ന്നിം​ഗ്‌​സി​ന്‍റെ മൂ​ന്നാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ വി​ക്ക​റ്റ് ന​ഷ്‌​ട​മാ​യി. ഓ​പ്പ​ണ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യെ(7 പ​ന്തി​ല്‍ 4) അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ വി​ക്ക​റ്റി​ന് പി​ന്നി​ല്‍ ഇ​ഷാ​ന്‍ കി​ഷ​ന്‍റെ കൈ​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് ശേ​ഷം പ​വ​ര്‍പ്ലേ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ 50-1 എ​ന്ന നി​ല​യി​ലേ​ക്ക് ടൈ​റ്റ​ന്‍സ് തി​രി​ച്ചെ​ത്തി. തൊ​ട്ട​ടു​ത്ത ആ​ദ്യ പ​ന്തി​ല്‍ ക്യാ​പ്റ്റ​ന്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യെ(14 പ​ന്തി​ല്‍ 13) പ​റ​ഞ്ഞ​യ​ച്ച് പീ​യു​ഷ് ചൗ​ള ബ്രേ​ക്ക് ത്രൂ ​കൊ​ണ്ടു​വ​ന്നു. ചൗ​ള​യെ സി​ക്‌​സ​ര്‍ പ​റ​ത്താ​നു​ള്ള പാ​ണ്ഡ്യ​യു​ടെ ശ്ര​മം ബൗ​ണ്ട​റി​ലൈ​നി​ല്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ കൈ​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും മി​ക​ച്ച സ്കോ​റി​ലേ​ക്ക് കു​തി​ക്കാ​ന്‍ ശു​ഭ്‌​മാ​ന്‍ ഗി​ല്ലി​നെ കു​മാ​ര്‍ കാ​ര്‍ത്തി​കേ​യ അ​നു​വ​ദി​ച്ചി​ല്ല. വേ​ഗം സ്കോ​ര്‍ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വി​ജ​യ് ശ​ങ്ക​ര്‍ മ​ട​ങ്ങി​യെ​ങ്കി​ലും ടീം 100 ​ക​ട​ന്നി​രു​ന്നു. ടീം ​സ്കോ​ര്‍ 101ല്‍ ​നി​ല്‍ക്കേ 12.2 ഓ​വ​റി​ല്‍ ചൗ​ള ര​ണ്ടാം വി​ക്ക​റ്റോ​ടെ ശ​ങ്ക​റി​നെ(16 പ​ന്തി​ല്‍ 19) ടിം ​ഡേ​വി​ഡി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഡേ​വി​ഡ് മി​ല്ല​ര്‍-​അ​ഭി​ന​വ് മ​നോ​ഹ​ര്‍ സ​ഖ്യ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട്. 21 പ​ന്തി​ല്‍ മൂ​ന്ന് വീ​തം ഫോ​റും സി​ക്‌​സ​റു​മാ​യി 42 എ​ടു​ത്ത മ​നോ​ഹ​ര്‍ 19-ാം ഓ​വ​റി​ല്‍ മെ​രി​ഡി​ത്തി​നെ പ​റ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബെ​ഹ്‌​റെ​ന്‍ഡോ​ര്‍ഫി​ന്‍റെ കൈ​ക​ളി​ല്‍ കു​രു​ങ്ങി.

ഇ​തി​ന് ശേ​ഷം ഡേ​വി​ഡ് മി​ല്ല​റും രാ​ഹു​ല്‍ തെ​വാ​ട്ടി​യ​യും ടൈ​റ്റ​ന്‍സി​നെ 200 ക​ട​ത്തി. ബെ​ഹ്‌​റ​ന്‍ഡോ​ര്‍ഫി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ മി​ല്ല​ര്‍ മ​ട​ങ്ങി. ഇ​ന്നിം​ഗ്‌​സ് പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ റാ​ഷി​ദ് ഖാ​നാ​യി​രു​ന്നു തെ​വാ​ത്തി​യ​യ്ക്കൊ​പ്പം ക്രീ​സി​ൽ.

Trending

No stories found.

Latest News

No stories found.