ബർലിൻ: ജപ്പാനോടുള്ള കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഹന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയതായി രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
2021ല്‍ ജ്വവാക്കിം ലോയുടെ പകരക്കാരനായി ചുമതലയേറ്റ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ 25 മത്സരങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയിച്ചത്. താരങ്ങളോടുള്ള സമീപനതത്തിലും മത്സരത്തിലെ തണുപ്പന്‍ രീതികളും ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ടായിരുന്നു.
പുതിയ കോച്ചിനെ നിയമിക്കുന്നതു വരെ ഇടക്കാല പരിശീലക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മുൻ ദേശീയ താരം റൂഡി വോളർ, ഒപ്പം ഹാൻസ് വോൾഫ്, സാൻഡ്രോ വാഗ്നർ എന്നിവർക്കാണ് ചുമതല.