ശുചിത്വവും ഹരിത പ്രോട്ടോകോളും ഉറപ്പാക്കുന്നതിന് ആരോഗ്യ വിഭാഗം സജീവം

ആരോഗ്യവകുപ്പ്, ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്‍റർ, കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവയുടെ പൊതുജനാരോഗ്യ വിഭാഗം സജീവം.
Health department is active in ensuring cleanliness and green protocol
ആരോഗ്യ വിഭാഗം
Updated on

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള അക്വാട്ടിക് വിഭാഗ മത്സരങ്ങൾ നടക്കുന്ന കോതമംഗലം എംഎ കോളെജിൽ ജില്ലാ ആരോഗ്യവകുപ്പ്, വാരപ്പെട്ടി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്‍റർ, കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവയുടെ പൊതുജനാരോഗ്യ വിഭാഗം സജീവം.

നീന്തൽ മത്സരങ്ങൾ നടക്കുന്ന എംഎ കോളെജ് സ്വിമ്മിങ് പൂൾ, ഭക്ഷണം പാചകം ചെയ്ത് വിതരണം നടത്തുന്ന കോളെജ് ഇൻഡോർ സ്ന്‍റ് റേഡിയത്തിന് സമീപമുള്ള പന്തൽ, മത്സരാർഥികൾ താമസിക്കുന്ന മാതിരപ്പിള്ളി ഗവൺമെന്‍ന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം സെന്‍റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ, മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ, സെന്‍റ് അഗസ്ന്‍റിൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ശുചിത്വം, കൊതുക് വളരുന്ന സഹചര്യം ഒഴിവാക്കൽ, ഹരിത പ്രോട്ടോകോൾ എന്നിവ ഉറപ്പാക്കുന്നതിന് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, വാരപ്പെട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനില ബേബിയുടെയും നേതൃത്വത്തിൽ 25 ഓളം ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന ടീം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. സുഗുണൻ, സ്കൂൾ തലത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. സാബു ദേവസ്യ, കെ.ജെ. ജെയിംസ്, എൻ.എ. ബൈജു, പി.ആർ. സിജുറാം, ജോമോൻ ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.ആർ. കൃഷ്ണജ, ബിജി സുരേന്ദ്രൻ, സി.ജെ. കുരിയാക്കോസ്, എ. അൻഷാദ്, എസ്. അസ്ലം, എം.റ്റി. സുധീഷ്, പി.എസ്. അജേഷ്, കെ.എം. അഷറഫ്, എൻ.കെ. അരുൺ കുമാർ, അനുഷ മോൾ, കെ.എൻ. മൻജു, എസ്. അശ്വതിഎന്നിവരാണ് ടീമിലുള്ളത്.

Trending

No stories found.

Latest News

No stories found.