കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച നീന്തൽ മത്സരങ്ങൾ വെള്ളിയാഴ്ച വൈകിട്ടോടെ സമാപിച്ചു.
Historical swimming competitions of Kothamangalam
നീന്തൽ മത്സരങ്ങൾ
Updated on

കോതമംഗലം: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം എംഎ കോളെജിലെ സ്വിമ്മിങ് പൂളിൽ നടന്ന നീന്തൽ മത്സരങ്ങൾ കോതമംഗലത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായി. കായിക തലസ്ഥാനമെന്നറിയപ്പെടുന്ന കോതമംഗലത്തായിരുന്നു നീന്തൽ മത്സരങ്ങൾ നടന്നത്.

ഒളിംമ്പിക്സ് മാതൃകയിലുള്ള എംഎ കോളെജിലെ സ്വിമ്മിങ് പൂളിലായിരുന്നു മത്സരങ്ങൾ. നാലുദിവസങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച നീന്തൽ മത്സരങ്ങൾ വെള്ളിയാഴ്ച വൈകിട്ടോടെ സമാപിച്ചു.

കേരള അക്വാട്ടിക് അസോസിയേഷന്‍റെ 50-ഓളം ഒഫീഷ്യൽസാണ് മത്സരം നിയന്ത്രിച്ചത്. അന്തർദേശീയ മത്സരങ്ങൾക്കുള്ള പോലെ ഇലക്ട്രോണിക്സ് ടച്ച് പാഡ് ഉപയോഗിച്ചുള്ള പ്രഥമ മത്സരം എന്ന പ്രത്യേകത മത്സരത്തിനുണ്ടായിരുന്നു. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ മത്സരം ,

സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ - പെൺകുട്ടികളുടെ വിഭാഗത്തിൽ 93 ഇനം മത്സരങ്ങളാണ് അരങ്ങേറിയത്. ഫ്രീ സ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർ ഫ്ലൈ ഇ ഒ സ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.

ഫ്രീസ്റ്റൈലിൽ 50 മീറ്റർ മുതൽ 1500 മീറ്റർ മത്സരവും മറ്റ് മൂന്നുവിഭാഗത്തിൽ 50 മീ. 100 മീ. ,200 മീറ്റർ മത്സരങ്ങളുമാണ് നടന്നത്. നീന്തൽ മത്സരങ്ങൾക്കൊപ്പം സീനിയർ വിഭാഗം ആൺകുട്ടികളുടെ വാട്ടർ പോളോയും നടത്തി.1400 മത്സരാർഥികളും അവരുടെ രക്ഷാ കർത്താക്കളും കോച്ചുകളും സ്കൂൾ ഒഫീഷ്യൽസും നാലു ദിവസങ്ങളിൽ കോതമംഗലത്തുണ്ടാ യിരുന്നു. അലോപ്പതി, ആയൂർവേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘത്തിന്‍റെ സേവനം ലഭ്യമായിരുന്നു.

കോതമംഗലം മുനിസിപ്പാലിറ്റിയുടെയും വിവിധ സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ ഒരുക്കിയ നാട്ടു രുചി ഭക്ഷണ ശാല യിൽ നിന്നും വിഭവ സമൃദ്ധമായ സദ്യ നൽകി. ആന്‍റണി ജോൺ എംഎൽഎ, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെടോമി, പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജന പ്രതിനിധികൾ, എൻ എസ് എസ്, സ്കൗട്ട് , സ്കൂൾ അധികൃതർ, അധ്യാപകർ, പൊലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, മുൻ നീന്തൽ താരങ്ങൾ എന്നിവർ നാലു ദിവസവും സജീവമായി മേളയിലുണ്ടായിരുന്നു. നാടും നഗരവും കോതമംഗലത്തെ മേളക്കായി ഒത്തൊരുമിച്ചു.

Trending

No stories found.

Latest News

No stories found.