സെ​ഞ്ചൂ​റി​യ​നി​ലെ തോ​ൽ​വി; ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തു നിന്നും ആ​റാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി

ലോ​ക ടെ​സ്റ്റ് ചാം​​പ്യ​ന്‍ഷി​പ്പ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ 14 പോ​യ​ന്‍റും 38.90 വി​ജ​യ​ശ​ത​മാ​വും മാ​ത്ര​വു​മാ​യാ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​ക്കു​ള്ള​ത്
india test cricket
india test cricket
Updated on

സെ​ഞ്ചൂ​റി​യ​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ സെ​ഞ്ചൂ​റി​യ​ന്‍ ടെ​സ്റ്റി​ലെ നാ​ണം​കെ​ട്ട ഇ​ന്നി​ങ്സ് തോ​ല്‍വി​ക്ക് പി​ന്നാ​ലെ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി. സെ​ഞ്ചൂ​റി​യ​ന്‍ ടെ​സ്റ്റി​ന് മു​മ്പ് ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ തോ​ല്‍വി​യോ​ടെ ആ​റാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി.

ലോ​ക ടെ​സ്റ്റ് ചാം​​പ്യ​ന്‍ഷി​പ്പ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ 14 പോ​യ​ന്‍റും 38.90 വി​ജ​യ​ശ​ത​മാ​വും മാ​ത്ര​വു​മാ​യാ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​ക്കു​ള്ള​ത്. സെ​ഞ്ചൂ​റി​യ​ന്‍ ടെ​സ്റ്റി​ലെ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ക്ക് ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് പോ​യ​ന്‍റ് ടേ​ബി​ളി​ല്‍ ര​ണ്ട് പോ​യ​ന്‍റ് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​ക്കെ​തി​രാ​യ ജ​യ​ത്തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് പോ​യ​ന്‍റ് ടേ​ബി​ളി​ല്‍ 100 വി​ശ​യ​ശ​ത​മാ​വും 12 പോ​യ​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ 12 പോ​യി​ന്‍റും 50 വി​ജ​യ​ശ​ത​മാ​ന​വു​മു​ള്ള ന്യൂ​സി​ല​ന്‍ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. പാ​ക്കി​സ്ഥാ​നെ​തി​രാ​യ മെ​ല്‍ബ​ന്‍ ടെ​സ്റ്റി​ലെ ജ​യ​ത്തോ​ടെ 42 പോ​യ​ന്‍റും 50 വി​ജ​യ​ശ​ത​മാ​ന​വു​മാ​യി ഓ​സ്ട്രേ​ലി​യ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ 12 പോ​യ​ന്‍റും 50 വി​ജ​യ​ശ​ത​മാ​ന​വു​മു​ള്ള ബം​ഗ്ലാ​ദേ​ശാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തോ​ല്‍വി​യോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന പാ​ക്കി​സ്ഥാ​ന്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് വീ​ണ​പ്പോ​ള്‍ ഇ​ന്ത്യ ആ​റാ​മ​തും വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഏ​ഴാ​മ​തും ഇം​ഗ്ല​ണ്ട് എ​ട്ടാ​മ​തും ശ്രീ​ല​ങ്ക ഒ​മ്പ​താ​മ​തു​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ല്‍ തോ​റ്റാ​ല്‍ തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ ക​ളി​ക്കാ​മെ​ന്ന ഇ​ന്ത്യ​ന്‍ മോ​ഹ​ങ്ങ​ള്‍ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

Trending

No stories found.

Latest News

No stories found.