അനായാസം, ആധികാരികം, പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്‌

വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെയാണ് ട്രിഷ പുറത്തായത്. പിന്നീട് ഇറങ്ങിയ ഹരിഷിത ബാബുവിനൊപ്പം സൗമ്യ തിവാരി ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.
അനായാസം, ആധികാരികം, പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്‌
Updated on

പോച്ചെസ്ട്രൂം (ദക്ഷിണാഫ്രിക്ക) : പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 17.1 ഓവറിൽ 68 റൺസിനു പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

മത്സരത്തിൻ്റെ തുടക്കത്തിൽ ഇന്ത്യയുടെ ഷഫാലി വർമ (15) ശ്വേത സെഹ്‌രാവത്ത് (5) എന്നിവരെ നഷ്ടമാ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സൗമ്യ തിവാരി - ഗോംഗഡി ത്രിഷ സഖ്യമാണ് വിജയത്തിലെത്തിച്ചത്. സൗമ്യ 37 പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു. ത്രിഷ 29 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്തായി. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെയാണ് ട്രിഷ പുറത്തായത്. പിന്നീട് ഇറങ്ങിയ ഹരിഷിത ബാബുവിനൊപ്പം സൗമ്യ തിവാരി ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഫീൽഡിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച്ചവച്ച ഇന്ത്യൻ താരങ്ങളുടെ ആറാട്ടായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. റയാന മക്‌ഡൊണാള്‍ഡ് ഗേ (19), സോഫിയ സ്മാലെ (11), അലെക്‌സ സ്റ്റോണ്‍ഹൗസ്(11), നിയാം ഫിയോണ ഹോളണ്ട് (10) എന്നീ നാലു നാല് പേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. 

നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റാസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും ഒരു ഡയറക്ട് ത്രോ റണ്ണൗട്ടും ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇതോടെ വ​നി​ത ക്രി​ക്ക​റ്റി​ൽ ഇതുവരെ ഇന്ത്യ ലോ​ക​ക​പ്പ് നേ​ടി​യി​ട്ടി​ല്ല എന്ന ചീത്തപേരിനു വിരാമമായി. സീ​നി​യ​ർ ത​ല​ത്തി​ൽ മൂ​ന്നു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും പരാജയം ഏറ്റുവാങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഈ വിജയം സീ​നി​യ​ർ താരങ്ങൾക്കും മധുരമാകും.

Trending

No stories found.

Latest News

No stories found.