ജയ്സ്വാളിനു സെഞ്ചുറി, ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ

സ്കോർ: ഇന്ത്യ 20 ഓവറിൽ 202/4, നേപ്പാൾ 179/9
നേപ്പാളിനെതിരേ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ്.
നേപ്പാളിനെതിരേ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ്.
Updated on

ഹാങ്ചൗ: ഓപ്പണർ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറി ഇന്ത്യയെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്‍റെ സെമി ഫൈനലിലെത്തിച്ചു. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്. നേപ്പാൾ ഗംഭീരമായി തിരിച്ചടിച്ചെങ്കിലും പോരാട്ടം 179/9 എന്ന സ്കോർ വരെയേ എത്തിയുള്ളൂ. 23 റൺസിനാണ് ഇന്ത്യൻ വിജയം.

അർഷ്‌ദീപ് സിങ്ങിന്‍റെയും (2/43) ആവേശ് ഖാന്‍റെയും (3/32) എട്ടോവറിൽ 75 റൺസ് അടിച്ചെടുത്ത നേപ്പാൾ ബാറ്റർമാർ ഒരു ഘട്ടത്തിൽ അട്ടിമറി വിജയത്തിന്‍റെ പ്രതീക്ഷ പോലും ഉണർത്തി. ഇന്ത്യൻ ഇന്നിങ്സിൽ ആകെ 12 സിക്സ് പിറന്നപ്പോൾ നേപ്പാളി ബാറ്റർമാർ രണ്ടെണ്ണം കൂടുതലടിച്ചു. ഇടങ്കയ്യൻ സ്പിന്നർ ആർ. സായ് കിഷോറും (1/25) ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും (3/24) ചേർന്നാണ് റണ്ണൊഴുക്ക് നിയന്ത്രിച്ച് മത്സരം ഇന്ത്യക്ക് അനുകൂലമായിക്കിയത്.

നേരത്തെ 49 പന്തിലാണ് ജയ്‌സ്വാൾ 100 റൺസെടുത്തത്. എട്ടും ഫോറും ഏഴു സിക്സും പിറന്ന ഇന്നിങ്സിനു ശേഷം മറ്റൊരു ഇന്ത്യൻ ബാറ്ററും അർധ സെഞ്ചുറി നേടിയില്ലെന്നതും ആശങ്കാജനകമാണ്. 15 പന്തിൽ 37 റൺസെടുത്ത റിങ്കു സിങ്ങിന്‍റേതാണ് രണ്ടാമത്തെ ഉയർന്ന സ്കോർ. ഋതുരാജ് ഗെയ്ക്ക്‌വാദും ശിവം ദുബെയും 25 റൺസ് വീതം നേടി.

15 പന്തിൽ 32 റൺസെടുത്ത ദീപേന്ദ്ര സിങ് ഐരിയാണ് നേപ്പാളിന്‍റെ ടോപ് സ്കോറർ. നേരത്തെ രണ്ട് വിക്കറ്റും ഐരി നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.