ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ലോക ബോക്സിങ് ചാംപ്യഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. നിഖാത് സരിനിലൂടെയാണു ഇന്ത്യ മൂന്നാം സ്വർണം നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു നിഖാതിന്‍റെ നേട്ടം. വിയറ്റ്നാം താരം നുയൻ തിടാമിനെയാണ് ഫൈനലിൽ 5-0 സ്കോറിൽ നിഖാത് തോൽപ്പിച്ചത്.
2022-ലെ ലോക ബോക്സിങ് ചാംപ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു. മേരി കോമിനു ശേഷം തുടർച്ചയായി രണ്ടാമത്തെ പ്രാവശ്യം സ്വർണം നേടുന്ന താരമാണു നിഖാത്. ഇന്നലെ 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും, 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും സ്വർണം നേടിയിരുന്നു.