ബംഗളൂരു: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ മികവില്‍ സാഫ് ഫുട്ബോള്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വിജയത്തിലേക്കു നീങ്ങിയ ഇന്ത്യക്ക് ഇഞ്ചുറി ടൈമിലെ ഓൺഗോൾ തിരിച്ചടിയായി. റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ പിന്നിലുള്ള കുവൈറ്റിനെതിരേ ഇന്ത്യ 1-1 സമനില വഴങ്ങി.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലെത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴ്് പോയിന്റാണ് ഇന്ത്യക്കുള്ളത്. അത്രതന്നെ പോയിന്റുള്ള കുവൈറ്റും സെമിയിലെത്തി. പാക്കിസ്ഥാനും നേപ്പാളും പുറത്ത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്ന് ഉതിര്‍ത്ത ഛേത്രിയുടെ ഷോട്ട് വലയില്‍ തുളച്ചുകയറുകയായിരുന്നു.92-ാം മിനിറ്റിൽ അൻവർ അലിയുടെ സെൽഫ് ഗോൾ ഇന്ത്യക്ക് തിരിച്ചടിയായി.
സാഫ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇതോടെ ഛേത്രി സ്വന്തമാക്കി. ഛേത്രിയുടെ 24-ാം സാഫ് ഗോള്‍ കൂടിയായിരുന്നു ഇത്. മലേഷ്യയുടെ അലി അഷ്ഫാക്കിന്റെ 23 ഗോളുകള്‍ എന്ന റെക്കോഡാണ് ഛേത്രി തകര്‍ത്തത്.