ഇ​ന്ത്യ​ക്ക് ഇ​ന്നി​ങ്സ് തോ​ൽ​വി

നേ​ര​ത്തെ ഡീ​ന്‍ എ​ല്‍ഗാ​ര്‍ സെ​ഞ്ച്വ​റി നേ​ടി മു​ന്നി​ല്‍ നി​ന്നു ന​യി​ച്ചു. ജാ​ന്‍സ​ന്‍ 84 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.
ഇ​ന്ത്യ​ക്ക് ഇ​ന്നി​ങ്സ് തോ​ൽ​വി
Updated on

സെ​ഞ്ചൂ​റി​യ​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്നി​ങ്സ് തോ​ൽ​വി. ഇ​ന്നി​ങ്സി​നും 32 റ​ൺ​സി​നു​മാ​ണ് ഇ​ന്ത്യ തോ​ൽ​വി​യേ​റ്റ് വാ​ങ്ങി​യ​ത്. 163 റ​ണ്‍സ് ക​ട​വു​മാ​യി ര​ണ്ടാം ഇ​ന്നി​ങ്‌​സ് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 131 റ​ൺ​സി​ന് പു​റ​ത്താ​യി. 76 റ​ൺ​സെ​ടു​ത്ത വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് സ്കോ​ർ 100 ക​ട​ത്തി​യ​ത്. കോ​ഹ്‌​ലി​യും 26 റ​ൺ​സെ​ടു​ത്ത ശു​ഭ്മ​ൻ ഗി​ല്ലും മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1-0ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് ജ​നു​വ​രി മൂ​ന്നി​ന് കേ​പ്ടൗ​ണി​ല്‍ തു​ട​ങ്ങും. സ്കോ​ര്‍ ഇ​ന്ത്യ 245,131, ദ​ക്ഷി​ണാ​ഫ്രി​ക്ക 408.

ര​ണ്ടാം ഇ​ന്നി​ങ്‌​സി​ലും ഇ​ന്ത്യ ബാ​റ്റി​ങ് ത​ക​ര്‍ച്ച നേ​രി​ടു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ (0), യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (5), ശ്രേ​യ​സ് അ​യ്യ​ര്‍ (6), കെ.​എ​ല്‍ രാ​ഹു​ല്‍ (4), ആ​ര്‍. അ​ശ്വി​ന്‍ (0), ശാ​ര്‍ദു​ല്‍ താ​ക്കൂ​ര്‍ (2), ജ​സ്പ്രീ​ത് ബും​റ (0) , മു​ഹ​മ്മ​ദ് സി​റാ​ജ് (4), പ്ര​സി​ദ്ധ് കൃ​ഷ്ണ (0) എ​ന്നി​വ​ർ ര​ണ്ട​ക്കം ക​ട​ന്നി​ല്ല. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ നാ​ന്ദ്രെ ബ​ര്‍ഗ​റും മാ​ർ​ക്കോ ജാ​ൻ​സ​ൻ മൂ​ന്നും ക​ഗി​സോ റ​ബാ​ഡ​യ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഡീ​ൻ എ​ൽ​ഗാ​റി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഒ​ന്നാം ഇ​ന്നി​ങ്സി​ല്‍ അ​വ​ര്‍ 408 റ​ൺ​സ് നേ​ടി​യ​ത്. 163 റ​ണ്‍സി​ന്‍റെ ലീ​ഡാ​ണ് അ​വ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

നേ​ര​ത്തെ ഡീ​ന്‍ എ​ല്‍ഗാ​ര്‍ സെ​ഞ്ച്വ​റി നേ​ടി മു​ന്നി​ല്‍ നി​ന്നു ന​യി​ച്ചു. ജാ​ന്‍സ​ന്‍ 84 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ര​ട്ട സെ​ഞ്ച്വ​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന എ​ല്‍ഗാ​ര്‍ 185 റ​ണ്‍സെ​ടു​ത്തു മ​ട​ങ്ങി. ഠാ​ക്കൂ​റി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ കെ​എ​ല്‍ രാ​ഹു​ലി​നു പി​ടി ന​ല്‍കി​യാ​ണ് എ​ല്‍ഗാ​റി​ന്‍റെ മ​ട​ക്കം. ക​രി​യ​റി​ലെ അ​വ​സാ​ന ടെ​സ്റ്റ് പ​ര​മ്പ​ര ക​ളി​ക്കു​ക​യാ​ണ് എ​ല്‍ഗാ​ര്‍.

എ​യ്ഡ​ന്‍ മാ​ര്‍ക്രം (5), ടോ​ണി ഡെ ​സോ​ര്‍സി (28), കീ​ഗ​ന്‍ പീ​റ്റേ​ഴ്സ​ന്‍ (2), ഡേ​വി​ഡ് ബെ​ഡ്ങ്ഹാം (56), കെ​യ്ല്‍ വെ​രെ​യ്ന്‍ (4), ജെ​റാ​ള്‍ഡ് കോ​റ്റ്സി (19) ക​ഗി​സോ റ​ബാ​ഡ (1), നാ​ന്ദ്രെ ബ​ര്‍ഗ​ര്‍ (0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. ക്യാ​പ്റ്റ​ന്‍ ടെം​ബ ബ​വു​മ ബാ​റ്റി​ങി​നു ഇ​റ​ങ്ങി​യി​ല്ല.

ഇ​ന്ത്യ​ക്കാ​യി ജ​സ്പ്രി​ത് ബു​മ്ര നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. പ്ര​സി​ദ്ധ് കൃ​ഷ്ണ, ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍, ആ​ര്‍ അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

ഒ​ന്നാം ഇ​ന്നി​ങ്സ് ആ​ദ്യം തു​ട​ങ്ങി​യ ഇ​ന്ത്യ കെ ​എ​ല്‍ രാ​ഹു​ലി​ന്‍റെ (137 പ​ന്തി​ല്‍ 101 റ​ണ്‍സ്) ഇ​ന്നി​ങ്സി​ന്‍റെ ബ​ല​ത്തി​ലാ​ണ് 245 റ​ണ്‍സെ​ടു​ത്ത​ത്.

ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ മ​ത്സ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് സി​റാ​ജി​നെ( 22 പ​ന്തി​ല്‍ നി​ന്ന് 5) കൂ​ട്ടു​പി​ടി​ച്ചാ​ണ് രാ​ഹു​ല്‍ സ്കോ​റി​ങ് വേ​ഗം കൂ​ട്ടി​യ​ത്. എ​ന്നാ​ല്‍ സി​റാ​ജി​നെ ജെ​റാ​ള്‍ഡ് പു​റ​ത്താ​ക്കി​യ​യോ​ടെ ഇ​ന്ത്യ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി.

ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ട്ട് പ​ന്ത് നേ​രി​ട്ടെ​ങ്കി​ലും റ​ണ്‍സൊ​ന്നും നേ​ടാ​നാ​യി​ല്ല. സെ​ഞ്ച്വ​റി ഇ​ന്നി​ങ്സി​ന് ശേ​ഷം നാ​ന്ദ്രെ ബ​ര്‍ഗ​ര്‍ കെ​എ​ല്‍ രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ഇ​ന്നി​ങ്സും അ​വ​സാ​നി​ച്ചു.

Trending

No stories found.

Latest News

No stories found.