ന‍്യൂസിലൻഡിനെതിരേ തകർന്നടിഞ്ഞ് ഇന്ത‍്യൻ പെൺപട

15 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ
Indian women's batting is broken against New Zealand
ന‍്യൂസിലൻഡിനെതിരേ തകർന്നടിഞ്ഞ് ഇന്ത‍്യൻ പെൺപട
Updated on

ദുബായ്: വനിതാ ട്വന്‍റി20 ലോകകപ്പ് മത്സരത്തിൽ‌ ഇന്ത‍്യയ്ക്ക് തോൽവിയോടെ തുടക്കം. ആദ‍്യ മത്സരത്തിൽ ന‍്യൂസിലൻഡിനെതിരേ 58 റൺസിന് തോൽവി ഏറ്റുവാങ്ങി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന‍്യൂസിലൻഡ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത‍്യ 19 ഓവർ പിന്നിട്ടപ്പോൾ 102 റൺസിന് പുറത്തായി.

15 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. കിവീസ് ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽകാനാകാതെ തുടക്കത്തിലെ ഇന്ത‍്യ തകർന്നടിഞ്ഞു. സ്മൃതി മന്ഥന (12), ജമീമ റോഡ്രിഗസ് (13), റിച്ച ഘോഷ് ( 12), ദീപ്തി ശർമ (18 പന്തിൽ 13) എന്നിവർ ആണ് രണ്ടക്കം കണ്ടത്. ഷഫാലി വർമ (2), അരുദ്ധതി റെഡ്ഡി (1), പൂജ വസ്ത്രകാർ (8), ശ്രേയങ്ക പാട്ടീൽ (7), രേണുക ഠാക്കൂർ സിങ് (0) എന്നിവർ നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭന 10 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.‌

നാല് ഓവറിൽ 19 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ റോസ്മേരി മെയ്റാണ് കളിയിലെ താരം. ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ക‍്യാപ്റ്റൻ സോഫി ഡിവൈന്‍റെ മികച്ച പ്രകടനത്തിലാണ് ന‍്യൂസിലൻഡ് ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 36 പന്തിൽ ഏഴു ഫോറുകൾ അടക്കം 57 റൺസെടുത്തു. ഇന്ത‍്യയ്ക്ക് വേണ്ടി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

Trending

No stories found.

Latest News

No stories found.