ബംഗളൂരു: സാഫ് കപ്പ് ഫുട്ബോളിൽ ഒമ്പതാം വട്ടവും ഇന്ത്യ ജേതാക്കൾ. ഫൈനലിൽ കുവൈറ്റിനെ കീഴടക്കിയത് പെനൽറ്റി ഷൂട്ടൗട്ടിൽ. സെമി ഫൈനലിലെന്ന പോലെ ഇത്തവണയും ഇന്ത്യയുടെ ഹീറോ ആയത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിച്ചപ്പോൾ, എക്സ്ട്രാ ടൈമിൽ ഗോളൊന്നും പിറന്നില്ല. ഇതോടെയാണ് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ അഞ്ച് കിക്കുകൾ ഇരുടീമുകളും പൂർത്തിയാക്കിയപ്പോഴും സ്കോർ 4-4 എന്ന നിലയിൽ തുല്യം. തുടർന്ന് ഓരോ കിക്കുകൾ വീതമെടുത്തപ്പോഴാണ് ഗുർപ്രീതിന്‍റെ ജാഗ്രത ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.
ആദ്യപകുതിയില്‍ തുടക്കത്തിലേ ലീഡെടുത്തത് കുവൈറ്റാണ്. അധികം താമസിയാതെ തന്നെ ഇന്ത്യ തിരിച്ചടി നല്കി. 14-ാം മിനിറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെ കുവൈറ്റ് മുന്നിലെത്തിയപ്പോള്‍ 38-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാംഗ്തേയിലൂടെ ഇന്ത്യ തുല്യത പിടിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു ചാംഗ്തേയുടെ ഗോള്‍. ഇതോടെ 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതി യിൽ മുന്നേറ്റങ്ങളുടെ വേലിയേ റ്റം തന്നെ നടത്തിയിട്ടും ഇരുടീമി നും ഗോളൊന്നും നേടാനായില്ല. ഇതോടെ മത്സരം ആവേശത്തി ലായി. രണ്ട് കുവൈ റ്റ് താരങ്ങൾ മഞ്ഞക്കാർഡും കണ്ടു.
ഇഗോര്‍ സ്റ്റിമാക് 4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏക സ്ട്രൈക്കറായി എത്തിയപ്പോള്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. ലാലിയന്‍സുവാല ചാംഗ്തേ, ജീക്സണ് സിംഗ്, അനിരുഥ് ഥാപ്പ, ആകാശ് മിശ്ര, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്, നിഖില്‍ പൂജാരി, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍. അതേസമയം 4-3-3 ഫോര്‍മേഷനിലാണ് റൂയി ബെന്റോയുടെ കുവൈത്ത് മൈതാനത്തെത്തിയത്.