ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ; ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകർത്തു

ഓസീസ് ഉയർത്തിയ 75 റൺസ് എന്ന ലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ തകർത്തു.
ഇന്ത്യൻ ടീം വിജയിച്ചതിനു ശേഷം
ഇന്ത്യൻ ടീം വിജയിച്ചതിനു ശേഷം
Updated on

മുംബൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ ചരിത്ര വിജയം നേടി ഇന്ത്യൻ ടീം. വനിതാ ക്രിക്കറ്റിൽ  ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയിച്ചത്. അവസാന ദിനത്തിൽ  വെറും  28 റൺസ് മാത്രം നേടിയാണ്  ഓസീസിന്‍റെ അഞ്ച് വിക്കറ്റുകൾ  ഇന്ത്യ വീഴ്ത്തിയത്. ഓസീസ് ഉയർത്തിയ 75 റൺസ് എന്ന ലക്ഷ്യം 18.4 ഓവറിൽ  രണ്ട്  വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. 

ഷെഫാലി വർമയും(4) മൂന്നാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ റിച്ച ഘോഷും (13) ഔട്ടായെങ്കിലും സ്മൃതി മന്ഥാന ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു. 61 പന്തിൽ  38 റൺസാണ് സ്മൃതി നേടിയത്.  ജെമീമ റോഡ്രിഗസ്  15 പന്തിൽ  12 റൺസ് സ്വന്തമാക്കി പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്സിൽ  സ്നേഹ് റാണ നാലു വിക്കറ്റുകൾ നേടി.രാജേശ്വരി ഗെയ്ക്‌വാദ് , ഹർമൻപ്രീത് കൗർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി. ഒന്നാം ഇന്നിങ്സിൽ  ഇന്ത്യ 406 റൺസാണ് നേടിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ  75 റൺസ് നേടി. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ  219 റൺസും രണ്ടാമത്തേതിൽ  261 റൺസും നേടി.

Trending

No stories found.

Latest News

No stories found.