ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമായി; ഏകദിനത്തിൽ രോഹിത്, ടി20യെ സൂര്യകുമാർ നയിക്കും, സഞ്ജു സാംസൺ ടീമിൽ

വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് അർധസെഞ്ചുറി നേടിയ റിയാൻ പരാഗും ഡൽഹി സ്പീഡ് താരം ഹർഷിത് റാണയുമാണ് ഏകദിന ടീമിലെ പുതുമുഖങ്ങൾ
india team announced against sri lanka
വിരാട് കോഹ്‌ലി ഏകദിന ടീമിൽ ഇടം നേടി, സഞ്ജു സാംസണെ ടി20യിൽ ഉൾപ്പെടുത്തി
Updated on

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും. സൂര്യ കുമാർ യാദവാണ് ടി20യുടെ നായകൻ. ശുഭ്മാൻ ഗില്ലാണ് രണ്ടു ഫോർമാറ്റുകളുടെയും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വിരാട് കോഹ്‌ലി ഏകദിന ടീമിൽ ഇടം നേടി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു.

സഞ്ജു സാംസണെ ടി20 ടീമില്‍ മാത്രം ഉൾപ്പെടുത്തിയപ്പോൾ റിഷഭ് പന്ത് ഏകദിന, ടി20 ടീമുകളിൽ ഉൾപ്പെടുത്തി. അതേസമയം ശ്രേയസ് അയ്യരെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ കെ. എൽ രാഹുലും ഏകദിന ടീമിൽ വിക്കറ്റ് കീപ്പറാകും. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മയ്ക്ക് ടി20 ടീമിൽ ഇടം നേടാനായില്ല. റിയാന്‍ പരാഗിനെ ഇരു ടീമിലും ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. സിംബാബ്‌വെക്കെതിരെ മികച്ച പ്രകടനം കാഴ്‌ച വച്ച റുതുരാജ് ഗെയ്ക്‌വാദിനും ടിക്കറ്റ് കിട്ടിയില്ല.

വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് അർധസെഞ്ചുറി നേടിയ റിയാൻ പരാഗും ഡൽഹി സ്പീഡ് താരം ഹർഷിത് റാണയുമാണ് ഏകദിന ടീമിലെ പുതുമുഖങ്ങൾ.

5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരകളിലുള്ളത്. ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജൂലൈ 27നാണ് ആദ്യ ടി20. 28, 30, ഓഗസ്റ്റ് 2, 4 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടങ്ങള്‍. ഏകദിന മത്സരങ്ങൾ ഓ​ഗസ്റ്റ് 2, 4, 7 തീയതികളിലാണ്.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകൾ

ടി20 സ്ക്വാഡ്: സൂര്യകുമാർ യാദവ് (c), ശുഭ്മാൻ ഗിൽ (vc), യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (wk), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് , അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മൊഹമ്മദ് സിറാജ്.

ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ (vc), വിരാട് കോലി, കെഎൽ രാഹുൽ (wk), ഋഷഭ് പന്ത് (wk), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

Trending

No stories found.

Latest News

No stories found.