ലോകകപ്പ് യോഗ്യതാ പോരാട്ടം; ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ

ഇന്ത്യ, കുവൈത്ത്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ 'എ ഗ്രൂപ്പി'ല്‍ നിലവില്‍ മൂന്ന് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ
ലോകകപ്പ് യോഗ്യതാ പോരാട്ടം; ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ
Updated on

റിയാദ്: 2026ല്‍ അമെരിക്കയിലും ക്യാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ 'ദമാക് മൗണ്ടൈന്‍' എന്നറിയപ്പെടുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.

2027ല്‍ സൗദിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്‍റിലേക്കുമുള്ള യോഗ്യതാ പോരാട്ടമാണിത്. ഇന്ത്യ, കുവൈത്ത്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ 'എ ഗ്രൂപ്പി'ല്‍ നിലവില്‍ മൂന്ന് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്‍റുമായി ഖത്തര്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയയന്‍റൊന്നുമില്ല.യോഗ്യത റൗണ്ടിന്‍റെ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ 0-3ന് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ കുവൈത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച കുവൈത്ത് ഗോള്‍ ശരാശരിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അഫ്ഗാനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. താരതമ്യേന ദുര്‍ബലരായ അഫാഗാനെ അനായാസം കീഴടക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിരതാരം സഹല്‍ അബ്ദുള്‍ സമദ് മാത്രമാണ് ടീമിലുള്ള മലയാളി താരം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും സിറിയയോടും ഏറ്റുമുട്ടി ഒരൊറ്റ ഗോള്‍ പോലും നേടാനാകാതെ ഇന്ത്യന്‍ ടീം മടങ്ങിയിരുന്നു. എന്നാല്‍, സ്റ്റിമാക്കിനെ മാറ്റാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയാറായില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ സ്റ്റിമാക്കിനെ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കൈത്.

ഡിഫന്‍ഡര്‍മാര്‍: ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുല്‍ ഭേക്കെ, നിഖില്‍ പൂജാരി, സുഭാഷിഷ് ബോസ്, അന്‍വര്‍ അലി, ആമി റണവാഡെ, ജയ് ഗുപ്ത.

മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹല്‍ അബ്ദുള്‍ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്സണ്‍ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്‍ട്ടെ, ഇമ്രാന്‍ ഖാന്‍.

ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, ലാലിയന്‍സുവാല ചാങ്തെ, മന്‍വീര്‍ സിംഗ്, വിക്രം പ്രതാപ് സിംഗ്

Trending

No stories found.

Latest News

No stories found.