പെർത്ത്: ബോർഡർ ഗവാസ്ക്കർ ട്രോഫി ഒന്നാം ടെസ്റ്റിൽ ഇന്ത‍്യ മികച്ച സ്കോറിലേക്ക്. മൂന്നാം ദിനം 85 ഓവർ പിന്നിടുമ്പോൾ ഇന്ത‍്യ 2 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് നേടി. സെഞ്ച്വറിയടിച്ച യശസ്വി ജയ്സ്വാളും (141) അർദ്ധസെഞ്ച്വറി തികച്ച കെ.എൽ. രാഹുലിന്‍റെയും മികച്ച പ്രകടനമാണ് ഇന്ത‍്യയെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്.
38 വർഷങ്ങൾക്ക് മുമ്പ് 1986ൽ സുനിൽ ഗവാസ്ക്കറും, ക്രിസ് ശ്രീകാന്തും ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ ഒന്നാം വിക്കറ്റിൽ നേടിയ 191 റൺസ് കൂട്ട്ക്കെട്ടാണ് ജയ്സ്വാൾ-രാഹുൽ സഖ‍്യം തകർത്തത്. ഒറ്റ വിക്കറ്റ് നഷ്ടപെടാതെ ജയ്സ്വാൾ രാഹുൽ സഖ‍്യം 200 റൺസ് നേടി. 201ൽ നിൽക്കെ മിച്ചൽ സ്റ്റാർക്കാണ് രാഹുലിനെ പുറത്താക്കിയത്.
രണ്ടാം ദിനം ഇന്ത്യയ്ക്കായി 172 റൺസ് കൂട്ടിച്ചേർത്ത ജയ്‌സ്വാളും രാഹുലും മൂന്നാം ദിവസത്തെ കളിയുടെ ആദ്യ സെഷനിൽ 192 റൺസ് മറികടന്നു. നിലവിൽ 321 റൺസ് ലീഡാണ് ഇന്ത‍്യക്കുള്ളത്. 142 റൺസുമായി ജയ്സ്വാളും വിരാട് കോലിയുമാണ് ക്രീസിൽ. 25 റൺസെടുത്ത ദേവ്ദത്ത് പടിക്കലിനെ ഹേസിൽവുഡ് പുറത്താക്കി.