പല്ലെക്കലെ: പാക്കിസ്ഥാനെതിരായ ആദ്യ മത്സരം മുടങ്ങിയതോടെ ഒരു പോയിന്റ് മാത്രമുള്ള ടീം ഇന്ത്യ, ഏഷ്യാ കപ്പില്‍ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ നേരിടും. ആദ്യമത്സരത്തില്‍ പാക്കിസ്ഥാനോട് ദയനീയമായി പരാജയപ്പെട്ട ടീമാണ് നേപ്പാള്‍. ഇന്ത്യക്കും നേപ്പാള്‍ ഒരു വലിയ പ്രശ്നമായിരിക്കില്ല. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഇന്ത്യ- പാക് മത്സരം നടന്ന പല്ലെക്കലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നും ഇവിടെ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നു. ഇന്നത്തെ മത്സരവും മുടങ്ങിയാല്‍ രണ്ട് പോയിന്റുമായി ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. പാക്കിസ്ഥാന് ഇതിനോടകം ഒരു മത്സരം വിജയിച്ചിട്ടുണ്ട്.
ഇതോടെ ഇന്ത്യ- പാക്കിസ്ഥാന് പോരാട്ടം വീണ്ടുമുണ്ടാകുുമെന്നുറപ്പായി.ഇന്ത്യ - പാകിസ്ഥാന് മത്സരം മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266ന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 66 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ഇഷാന് കിഷന് (82) ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യയെ കരക്കയറ്റുകയായിരുന്നു. ഷീഹീന് അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ഇന്ത്യയുടെ ഇന്നിംഗ്സിന് ശേഷം മഴയെ തുടര്‍ന്ന് പാകിസ്ഥാന് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചില്ല.-