ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്: ആദ്യ ദിനം മഴയെടുത്തു

പുതിയ സാഹചര്യത്തിൽ നാലു ദിവസ ടെസ്റ്റായാണ് മത്സരം കണക്കാക്കുക
യശസ്വി ജയ്സ്വാൾ, വിരാട് കോലി Yashasvi Jaiswal and Virat Kohli
യശസ്വി ജയ്സ്വാൾ, വിരാട് കോലി
Updated on

ബംഗളൂരു: ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ആദ്യ ദിനം പൂർണമായി മഴ കാരണം തടസപ്പെട്ടു. ഉച്ച വരെ ചാറ്റൽ തുടർന്ന മഴ രണ്ടരയോടെ തിമിർത്തു പെയ്തതോടെ ആദ്യ ദിനം ടോസിടാൻ പോലും സാധിക്കില്ലെന്ന് ഉറപ്പായി.

പുതിയ സാഹചര്യത്തിൽ നാലു ദിവസ ടെസ്റ്റായാണ് മത്സരം കണക്കാക്കുക. ഇതോടെ ഫോളോഓൺ ചെയ്യിക്കാനുള്ള റൺ വ്യത്യാസം ഇരുനൂറിനു പകരം 150 ആയി കുറയും.

മിനിറ്റിൽ പതിനായിരം ലിറ്റർ മഴ വെള്ളം ഒഴുക്കിക്കളയാൻ ശേഷിയുള്ള ഡ്രെയ്നേജ് സംവിധാനം എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടെങ്കിലും, മഴ ശമിക്കാതിരുന്നതിനാൽ മത്സരം ആരംഭിക്കാൻ ഒരു സാധ്യതയും തെളിഞ്ഞില്ല.

മത്സരത്തിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് പ്രവചനം. മത്സരം തുടങ്ങാനുള്ള സാഹചര്യമാണെങ്കിൽ നാലു ദിവസവും 15 മിനിറ്റ് മുൻകൂട്ടി ആരംഭിക്കുകയും 15 വൈകി അവസാനിപ്പിക്കുകയുമാണു ചെയ്യുക. ദിവസം 98 ഓവർ വീതം എറിയാനുള്ള സമയം കണക്കാക്കിയാണിത്.

Trending

No stories found.

Latest News

No stories found.