സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; സൗത്ത് ആഫ്രിക്കയ്ക്ക് 284 റൺസ് വിജയലക്ഷ‍്യം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ ആദ‍്യ 20 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് തികച്ചു
Sanju and Tilak Varma hit centuries and set South Africa a target of 284 runs.
സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും, സൗത്ത് ആഫ്രിക്കയ്ക്ക് 284 റൺസ് വിജയലക്ഷ‍്യം
Updated on

ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടി20 മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജുവും തിലക് വർമയും. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ ആദ‍്യ 20 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് തികച്ചു.

ഓപ്പണർ ബാറ്ററായ സഞ്ജു സാംസൺ 56 പന്തിൽ 9 സിക്സും 4 ബൗണ്ടറിയുമടക്കം 109 റൺസ് തികച്ച് പുറത്താകാതെ നിന്നു. മധ‍്യനിര ബാറ്ററായ തിലക് വർമ 47 പന്തിൽ 10 സിക്സറുകളും 4 ബൗണ്ടറികളുമടക്കം 120 റൺസ് നേടി.

ഇതോടെ അന്താരാഷ്ട്ര ടി20 മത്സരത്തിൽ തുടർച്ചയായി രണ്ടു സെഞ്ച്വറികൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി തിലക് വർമ. ആദ‍്യമായി ഈ നേട്ടം സ്വന്തമാക്കിയ ഇന്ത‍്യൻ താരം സഞ്ജു സാംസണാണ്. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ 18 പന്തിൽ 2 ബൗണ്ടറിയും 4 സിക്സുമടക്കം 36 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും നിലയുറപ്പിക്കാനായില്ല.

Trending

No stories found.

Latest News

No stories found.