ഷ​മി​യി​ല്ല; ആ​വേ​ശ് ഖാ​ൻ ടീ​മി​ൽ, ഇനി തീപാറും

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മു​മാ​യു​ള്ള ച​തു​ര്‍ദി​ന​മ​ത്സ​ര​ത്തി​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ എ ​ടീ​മി​നൊ​പ്പ​മാ​ണ് ആ​വേ​ശ് ഖാ​ന്‍
ഷ​മി​യി​ല്ല; ആ​വേ​ശ് ഖാ​ൻ ടീ​മി​ൽ, ഇനി തീപാറും
Updated on

ന്യൂ​ഡ​ല്‍ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ വ​ലം ക​യ്യ​ന്‍ പേ​സ​ര്‍ ആ​വേ​ശ് ഖാ​ൻ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​വേ​ശി​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഷ​മി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പ​രു​ക്ക് മൂ​ലം ടീ​മി​നൊ​പ്പം ചേ​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ണ്ടാം ടെ​സ്റ്റ് സ​മ​യ​ത്ത് ടീ​മി​ലെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് സെ​ല​ക്റ്റ​ര്‍മാ​ര്‍ പ്ര​തി​ക്ഷി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വേ​ശ് ഖാ​നെ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം.

ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ കേ​പ്ടൗ​ണി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷ​മി​ക്ക് പ​ക​രം ആ​വേ​ശ് ഖാ​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യി ബി​സി​സി​ഐ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ആ​റ് വി​ക്ക​റ്റ് താ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മു​മാ​യു​ള്ള ച​തു​ര്‍ദി​ന​മ​ത്സ​ര​ത്തി​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ എ ​ടീ​മി​നൊ​പ്പ​മാ​ണ് ആ​വേ​ശ് ഖാ​ന്‍.

ജ​സ്പ്രി​ത ബു​മ്ര, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍ എ​ന്നീ നാ​ലു​പേ​സ​ര്‍മാ​രു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. അ​വേ​ശ് ഖാ​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ളി​ങ് നി​ര ശ​ക്ത​മാ​കും. അ​തേ​സ​മ​യം, ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ സ്പി​ന്ന​ര്‍ അ​ശ്വി​നെ നി​ല​നി​ര്‍ത്തി.

Trending

No stories found.

Latest News

No stories found.